കൊൽക്കത്ത; മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ. ബംഗാളിലെ ഹൗറാ ജില്ലയിലാണ് സംഭവം.
ഭാര്യയുടെ നിർബന്ധത്തിനൊടുവിലാണ് വൃക്ക വിൽക്കാൻ യുവാവ് തീരുമാനിച്ചത്.മൂന്നു മാസം നീണ്ട കാത്തിരിപ്പിൽ വൃക്ക സ്വീകരിക്കാനുള്ള ആളെയും കിട്ടി.എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴാണ് നാടകീയ സംഭവം. ഫെയ്സ്ബുക് വഴി പരിചയപ്പെട്ട കാമുകനുമായാണ് പണം കിട്ടിയ അന്നുതന്നെ യുവതി കടന്നത്. പത്തുവയസ്സുള്ള കുട്ടിയുടെ പഠനത്തിനും ഭാവിയിലെ വിവാഹത്തിനും വേണ്ടിയാണു വൃക്ക വിൽക്കാൻ യുവാവ് തയാറായതെന്നാണു വിവരം.ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഭാര്യയെയും കാമുകനെയും കണ്ടെത്തി. പൊലീസ് സ്റ്റേഷനിലെത്തിയ മകളെയും ഭർത്താവിനെയും കാണാൻ ഭാര്യ കൂട്ടാക്കിയില്ല. തനിക്ക് ആരെയും കാണേണ്ടെന്നും വിവാഹ മോചനത്തിനു തയാറാണെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.