സാമൂഹ്യവിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറികൊണ്ടിരിക്കുന്നു; സംസ്ഥാനത്ത് റാഗിംഗ് തടയാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിംഗ് വിഷയത്തിൽ എസ് എഫ് ഐക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

കേരളത്തിൽ പ്രാകൃതമായ റാഗിങ്ങിന് നേതൃത്വം സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയാണ്. സംസ്ഥാനത്ത് റാഗിംഗ് തടയാൻ ബിജെപി പ്രവർത്തകർ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദ സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള സാമൂഹ്യവിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതിഭീകരമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് എസ്എഫ്ഐ നേതാക്കൾ കേരളത്തിലെ കലാലയങ്ങളിൽ നടത്തുന്നത്. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ ദാരുണമായ കൊലപാതകത്തിൻ്റെ ശേഷവും ഇത്തരം പ്രാകൃതമായ നടപടികൾ തുടരുന്നത് മുഖ്യമന്ത്രിയുടെ സംസ്ഥാന സർക്കാരിൻ്റെയും ഒത്താശയോടുകൂടിയാണ്.

പോലീസിൻ്റെ സഹായത്തോടുകൂടിയാണ് കേരളത്തിലെ ക്യാമ്പസുകളിൽ റാഗിംഗ് നടക്കുന്നത്. റാഗിംഗ് കേസുകളിലെ പ്രതികൾക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കി കൊടുക്കുക, കേസുകളിൽ നിന്നും ക്രിമിനലുകളെ രക്ഷപ്പെടുത്തുക തുടങ്ങിയ സമീപനമാണ് കേരള പോലീസ് നടത്തുന്നത്. പോലീസിൻ്റെ ഇത്തരം സമീപനം കൊണ്ടാണ് കേരളത്തിൽ റാഗിംഗ് തുടരുന്നത്. സാമൂഹ്യവിരുദ്ധ സംഘടനയായ എസ്എഫ്ഐയെ ഒറ്റപ്പെടുത്താൻ കേരളത്തിലെ എല്ലാ ജനങ്ങളും ഒരുമിച്ചു വരണം എന്നാണ് ബിജെപിയുടെ അഭ്യർത്ഥന.

റാഗിംഗ് ഭീഷണിക്ക് ഇരയാകുന്ന വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന നടപടികൾ ബിജെപി കൈക്കൊള്ളും. എല്ലാ ജില്ലകളിലും ആൻ്റി റാഗിംഗ് ഹെൽപ്പ് ഡെസ്‌ക്കുകൾ പാർട്ടി ആരംഭിക്കും. കോട്ടയം ജില്ലയിൽ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു കഴിഞ്ഞു. സാമൂഹ്യവിരുദ്ധർക്കെതിരെ ജനങ്ങളെ അണിനിരത്തി വലിയ പ്രതിരോധ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകും. മനുഷ്യത്വ വിരുദ്ധമായ റാഗിംഗ് പോലെയുള്ള കാടത്തരം തുടർന്നാൽ സാമൂഹ്യവിരുദ്ധരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

50 വർഷത്തേക്കുള്ള വായ്പ എന്നത് ഫലത്തിൽ ഒരു ഗ്രാൻഡ് തന്നെയാണെന്ന് വയനാടിന് കേന്ദ്രസർക്കാർ അനുവദിച്ച 530 കോടിയെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് നിക്ഷേപ മൂലധന വായ്പ തന്നെയാണ്. വായ്പ 50 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കണമെന്ന് ഓർത്ത് പിണറായി വിജയനും ഇടതുപക്ഷവും വ്യാകുലപ്പെടേണ്ടതില്ല.

രാഷ്ട്രീയ പ്രചരണം നടത്തുന്നതിന് പകരം 530 കോടി രൂപ ഫലപ്രദമായി ഉപയോഗിക്കാനുള്ള സത്ത്വരമായ നടപടിയാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളേണ്ടത്. വയനാടിനെ രക്ഷിക്കാനുള്ള പണമാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. ഇനിയും കിടന്നുറങ്ങാതെ സംസ്ഥാന സർക്കാർ പ്രവർത്തിക്കണം. വയനാടിൻ്റെ പുനരധിവാസമാണ് അടിയന്തരമായി സർക്കാർ ചെയ്യേണ്ടതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !