ന്യൂയോർക്ക്: ഏറ്റവും ജനകീയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ് ആപ്പിൽ നിരവധി പുതിയ പരിഷ്‌കാരങ്ങൾ വരുന്നു.
ഓരോ പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തുമ്പോൾ വ്യത്യസ്‌തതയും സ്വീകാര്യതയും നിലനിർത്താൻ എപ്പോഴും വാട്‌സ്ആപ്പ് അധികൃതർ ശ്രദ്ധിക്കാറുണ്ട്. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചിത്രങ്ങൾ ബാക്ക്ഗ്രൗണ്ട് ഇഫക്റ്റുകളും ഫിൽട്ടറുകളും ചേർക്കാൻ സാധിക്കും. സൗഹൃദ സന്ദേശങ്ങൾ കൂടുതൽ ക്രിയേറ്റീവ് ആക്കാനായി ചിത്രങ്ങൾ തന്നെ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇപ്പോൾ നിറപ്പകിട്ടാർന്ന ചാറ്റ്‌ബബിളുകളും പുതിയ പശ്ചാത്തലവും ആവശ്യത്തിന് ഒരുക്കാം. നമ്മൾക്കെല്ലാം സുപരിചിതമായ വാട്സ് ആപ്പിൻ്റെ പച്ചനിറത്തിന് പകരം നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിലേക്ക് നമുക്ക് മാറ്റാം. വാട്‌സാപ്പ് അത്ര ക്രിയാത്മകമല്ല എന്ന് കരുതുന്നവർക്ക് വാട്‌സ്ആപ്പ് മുൻകൂട്ടി സജ്ജീകരിച്ച ചാറ്റിമുകളിൽ നിന്ന് പുതിയത് നമുക്ക് കണ്ടെത്താം.
നിറങ്ങൾ മിക്സ് ആൻഡ് മാച്ച് ചെയ്യാനും പുതിയ സംവിധാനത്തിൽ. മറ്റൊരു സവിശേഷത എല്ലാ ചാററുകളിലും ഒരേ തീം തന്നെ ഉപയോഗിക്കാനാകും. പുതിയ ചാറ്റ് തീമുകൾക്കൊപ്പം, വാട്ട്‌സ്ആപ്പ് പുതിയ വാൾപേപ്പറുകളും ചേർത്തിട്ടുണ്ട്. ഈ സവിശേഷതകൾ ഇപ്പോൾ പുറത്തിറങ്ങിത്തുടങ്ങിയെന്നും വരും ആഴ്ചകളിൽ ആഗോളതലത്തിൽ ലഭ്യമാകുമെന്നും വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചു. ബില്ലുകൾ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്‌സ്ആപ്പിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്.
ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, മൊബൈൽ പ്രീപെയ്ഡ് റീചാർജ്ജ്, എൽ.പി.ജി ഗ്യാസ് ബിൽ, ലാൻഡ് ലൈൻ-പോസ്റ്റ് പെയ്ഡ് ബിൽ, റെൻ്റ് പേയ്മെൻ്റ് എന്നിവയെല്ലാം വാട്സ്ആപ്പ് വഴി അടയ്ക്കാൻ സാധിക്കും. ഒരാളുടെ പ്രൊഫൈലിൽമെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടി ഉൾപ്പെടുത്താൻ സാധിച്ചാൽ വാട്‌സ്ആപ്പിന് പുതിയ മുഖം തന്നെ കൈവരും. ഉപഭോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സ്റ്റോറികളായി പങ്കിടാൻ അനുവദിക്കുന്ന ഫീച്ചർ വാട്ട്‌സ്ആപ്പ് പുറത്തിറക്കി. അതുപോലെ ഇൻസ്റ്റഗ്രാമിൽ നിന്നുള്ള റീലുകൾ നേരിട്ട് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചറും മെറ്ററിയും പുറത്തിറക്കിയിരുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കൾ സോഷ്യൽ മീഡിയ പ്രൊഫൈലുകളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഫീച്ചറാണ് മെറ്റ പരീക്ഷിക്കുന്നതാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ചിത്രങ്ങൾ അയയ്‌ക്കുന്നതിന് മുമ്പ് ബാക്ക്ഗ്രൗണ്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ് ഇതിലെ ഒരു ഉദാഹരണം. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചിത്രങ്ങൾ ബാക്ക്ഗ്രൗണ്ട് ഇഫക്റ്റുകളും ഫിൽട്ടറുകളും ചേർക്കാൻ എന്നത് പ്രധാനമാണ്. മെസ്സേജിങ് ആപ്പിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഉപകാരപ്രദമാകുന്ന ഫീച്ചറുകൾ അവതരിപ്പിക്കുന്നു. നിയന്ത്രിക്കാനും വാട്‌സ്ആപ്പ് സൗകര്യമൊരുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.