അയ്യപ്പഭക്തന്റെ തോൾ സഞ്ചി കീറി പണം മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

എരുമേലി: എരുമേലിയിൽ വച്ച്  തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം നടത്തിയ  കേസിൽ  ഒരാളെ  പോലീസ്  അറസ്റ്റ് ചെയ്തു.

തമിഴ്നാട് ഗൂഡല്ലൂർ  സ്വദേശിയായ ഈശ്വരൻ   (24) എന്നയാളെയാണ്   എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആറാം തീയതി വെളുപ്പിനെ ഒരുമണിയോടുകൂടി എരുമേലി കൊച്ചമ്പലത്തിൽ നിന്നും ദർശനം നടത്തി വരുന്ന സമയം  ഇയാൾ അയ്യപ്പഭക്തന്റെ  ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന ഇരുപത്തി ഏഴാംയിരം  രൂപ (27,000) മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ  തിരിച്ചറിയുകയും തുടർന്ന്  നടത്തിയ തിരിച്ചിലിൽ ഇയാളെ തമിഴ്നാട്ടിൽ നിന്നും  പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷൻ എസ്.ഐ  രാജേഷ്, സി.പി.ഓ മാരായ മനോജ്, ബോബി, അരുൺരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് എരുമേലി സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !