തൊടുപുഴ: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന റോയല്‍ വ്യൂ ഡബ്ള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിര്‍വഹിച്ചു.
11ന് മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ അഡ്വ. എ രാജ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രിയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യാത്രക്കാര്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജികരിച്ചിട്ടുള്ളത്.കെഎസ്ആര്‍ടിസി റോയല്‍ വ്യൂ പദ്ധതിയുടെ ഭാഗമായാണ് ഡബ്ള്‍ ഡെക്കര്‍ ബസ് സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഡബ്ള്‍ ഡെക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നത്.കഴിഞ്ഞ ഏപ്രിലില്‍ ഡബ്ള്‍ ഡെക്കര്‍ ബസ് സര്‍വീസിന്റെ ട്രയല്‍ റണ്‍ മൂന്നാറില്‍ നടന്നിരുന്നു. സര്‍വീസിന്റെ സമയം ബുക്കിങ്ങ് അടക്കമുള്ള കാര്യങ്ങളില്‍ ശനിയാഴ്ചയോടെ ക്രീമീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. രാവിലെ ഒമ്പതിന് പുറപ്പെട്ട് വൈകിട്ട് അഞ്ചിന് എത്തിച്ചേരുന്ന വിധത്തിലായിരിക്കും സമയ ക്രമീകരണം.വിനോദ സഞ്ചാരികള്‍ക്കായുള്ള ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു
0
ഞായറാഴ്ച, ഫെബ്രുവരി 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.