മുക്കം: പീഡനശ്രമം ചെറുക്കുന്നതിനിടെ വീടിന്റെ ഒന്നാംനിലയിൽനിന്നു ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കവെ, ഹോട്ടലുടമ ദേവദാസ് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്.
ദേവദാസ് തന്റെ മൊബൈലിൽനിന്ന് യുവതിയുടെ മൊബൈൽ വാട്സാപ്പിലേക്ക് അയച്ച സന്ദേശങ്ങളാണ് യുവതിയുടെ കുടുംബം പുറത്തുവിട്ടത്. ഈ സന്ദേശങ്ങൾ ദേവദാസിന്റെ വാട്‌സാപ്പിൽനിന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഭീഷണിയുടെ സ്വരത്തിൽ ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നെഴുതിയ സന്ദേശം കഴിഞ്ഞ തിങ്കളാഴ്ചയാണ് ദേവദാസ് യുവതിക്കയച്ചത്.
ലൈംഗികതാത്പര്യങ്ങളും ശരീരവർണനയും നടത്തിയാണ് ദേവദാസ് ജീവനക്കാരിക്ക് വാട്സാപ്പ് വഴി സന്ദേശങ്ങൾ അയച്ചിരുന്നത്. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയപ്പോൾ ജോലി രാജിവെക്കുന്നതായി യുവതി അറിയിച്ചതോടെ ദേവദാസ് ക്ഷമചോദിക്കുന്ന സന്ദേശങ്ങളുമുണ്ട്.
തന്റെ ഭാഗത്തുനിന്നും ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്ന് ദേവദാസ് ഉറപ്പുനൽകുന്ന സന്ദേശവുമുണ്ട്. കടമായിനൽകിയ പണം തിരിച്ചയക്കരുത്. ‘നീ സങ്കേതത്തിലെ മാലാഖ’ ആണെന്നും വാട്സാപ്പിലൂടെ ദേവദാസ് അയച്ച സന്ദേശത്തിൽ പറയുന്നു. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാവരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്.
ദേവദാസിൽനിന്നുള്ള ശല്യം വർധിച്ചതോടെ യുവതി ഇക്കാര്യം ഇയാളുടെ ഭാര്യയെ അറിയിക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു.പീഡനശ്രമം ചെറുക്കുന്നതിനിടെ വാടകവീടിന്റെ ഒന്നാംനിലയില്‍നിന്നു ചാടി പരിക്കേറ്റ അതിജീവിത ആശുപത്രി വിട്ടു. കേസുമായി മുന്നോട്ടുപോകുമെന്നും താന്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക വേദനകള്‍ ദേവദാസ് അറിയണമെന്നും യുവതി പറഞ്ഞു. ദേവദാസിന്റെ ശല്യം സഹിക്കവയ്യാതെ ജോലി ഉപേക്ഷിച്ച് തിരികെപ്പോയതാണ്. മകളെപ്പോലെ കാണുമെന്നു പറഞ്ഞ് അയാള്‍ തിരികെവിളിച്ചതാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ജോലികഴിഞ്ഞു കുളിച്ച് റൂമിലെത്തി ബാല്‍ക്കണിയില്‍ ഇരു ന്ന് ഗെയിം കളിക്കുന്നതിനിടയാണ് ദേവദാസും മറ്റു രണ്ടുപേ രും റൂമിലെത്തിയത്. മാസ്സ് ധരിച്ച് മാസ്സിങ് ടാപ്പുമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ദേവദാസ് റൂമിലെത്തിയത്. കൈയില്‍നിന്ന് മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ക്യാമറ ഓണാവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് മൊബൈലില്‍ റെക്കോഡായത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.