38-ാം ദേശീയ ഗെയിംസിൽ ഇന്നും സ്വർണ്ണമണിഞ്ഞ് കേരളത്തിന്റെ കായിക താരങ്ങൾ

ഹൽദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ ശനിയാഴ്ചയും കേരളത്തിന് സ്വർണ്ണം.

വനിതകളുടെ തെയ്‌ക്വാൻഡോയിൽ (67 കിലോ വിഭാഗം) കേരളത്തിൻ്റെ മാർഗരറ്റ് മരിയ റെജിയാണ് സ്വർണം കരസ്ഥമാക്കിയത്. ഇതിനുപുറമേ ഏഴു വെങ്കലവും കേരളം നേടി.

അതലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിവസം തന്നെ കേരളത്തിന് മെഡൽ നേടാനായി. പുരുഷന്മാരുടെ ലോങ്‌ജമ്പിൽ വെങ്കലം സ്വന്തമാക്കി സി.വി.അനുരാഗ് ആണ് അത്‌ലറ്റിക്‌സിൽ കേരളത്തിനായി ആദ്യ മെഡൽ നേടിയത്. വനിതകളുടെ പോൾവാൾട്ടിൽ മരിയ ജോൺ ഡിസ്നും പുരുഷന്മാരുടെ കസ്‌ട്രോയിൽ അലക്‌സ് പി. തങ്കച്ചനും കേരളത്തിനായി വെങ്കലം നേടി.

തയ്‌ക്വാൻഡോയിൽ ബി.ശ്രീജിത്ത്(63 കിലോയ്ക്ക് താഴെ), മനു ജോർജ്ജ്(80 കിലോ) എന്നിവരും വനിതാവിഭാഗത്തിൽ ശിവാങ്കി ചനംബവും(53 കിലോയ്ക്ക് താഴെ) കേരളത്തിനായി വെങ്കലം നേടി. തെയ്‌ക്വാൻഡോ ഗ്രൂപ്പ് വിഭാഗത്തിലും കേരളം വെങ്കലം സ്വന്തമാക്കി. കർണ്ണിക, സെബ, ലയ ഫാത്തിമ എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !