സൗദി: സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 (ശനിയാഴ്ച) പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
സ്വകാര്യ സ്ഥാപന ജീവനക്കാർക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.
അതേ സമയം ഈ വർഷത്തെ സ്ഥാപക ദിനം ശനിയാഴ്ച ആയതിനാൽ, ശനിയാഴ്ച വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഞായറാഴ്ച കൂടി അവധി ലഭിക്കും. ചുരുക്കത്തിൽ വെള്ളി, ശനി, ഞായർ തുടങ്ങിയ ദിനങ്ങൾ അവധിയായിരിക്കും എന്ന് സാരം.
വാരാന്ത്യ അവധി ദിനത്തിൽ ദേശീയ ദിനം, സ്ഥാപക ദിനം പോലുള്ള പൊതു അവധികൾ വന്നാൽ പകരം അവധി നൽകണം എന്നാണ് നിയമം. അതേ സമയം പെരുന്നാൾ അവധി ദിനത്തിൽ സ്ഥാപക ദിനം പോലുള്ള പൊതു അവധി ദിനം വന്നാൽ പകരം അവധി നൽകേണ്ടതില്ല എന്നും നിയമം വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.