കൊച്ചി: എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാർ രക്ഷകരായി ബസ് ജീവനക്കാരും യാത്രക്കാരും.
ഒക്കൽ നെല്ലാടൻ വീട്ടിൽ ഷീല ഗോപിയാണ് അങ്കമാലിക്ക് അടുത്തുവെച്ച് ബസിൽ കുഴഞ്ഞു വീണത്. ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ബസിൽ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ കെഎസ്ആർടിസി ബസ് എത്തിയത് കണ്ട് ആശുപത്രിയിൽ ഉണ്ടായിരുന്നവരും ആദ്യം പകച്ചു. ബസ് നിർത്തിയശേഷം ഉടനെ തന്നെ വീൽ ചെയറിലേക്ക് മാറ്റിയശേഷം ഷീല ഗോപിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് എത്തിക്കുകയായിരുന്നു.
പ്രഥമശുശ്രൂഷ നൽകി ഷീലയെ ഡിസ്ചാർജ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കെഎസ്ആർടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും നടത്തിയ ഇടപെടലാണ് നിർണ്ണായകമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.