കോഴിക്കോട്: സിപിഐഎം നേതൃത്വത്തിനെതിരെ വടകരയിൽ വീണ്ടും പ്രതിഷേധം.
ജില്ലാ കമ്മറ്റിയിൽ നിന്ന് പി കെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നടക്കുന്ന നാലാമത്തെ പ്രകടനമാണിത്. വടകര നടുവയലിലാണ് ഇരുപതോളം പേർ പങ്കെടുത്ത പ്രകടനം നടന്നത്. മുൻപ് മണിയൂരിലും മുടപ്പിലാവിലും തിരുവള്ളൂരിലും പ്രകടനം നടന്നു. പ്രശ്നം പരിഹരിക്കാൻ ഏരിയ കമ്മിറ്റി യോഗം വിളിച്ച് ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പി കെ ദിവാകരനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിലുള്ള അതൃപ്തി അറിയിച്ച് പി കെ ദിവാകരൻ ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോൾ പി കെ ദിവാകരനെയും കോഴിക്കോട് ഏരിയയിൽ നിന്നുള്ള പി പ്രേംകുമാറിനെയും കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയത്.
സിപിഐഎം വടകര ഏരിയ സമ്മേളനത്തിൽ നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് വിവരം. ഏരിയാ സമ്മേളനത്തിൽ മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷ്റഫ് ഉൾപ്പെട്ടെ നാലുപേര് ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ കെ പി മോഹനൻ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല.
ഈ മത്സരത്തിൽ ദിവാകരൻ ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. മത്സരമൊഴിവാക്കാൻ ദിവാകരൻ ഇടപെട്ടില്ലെന്നാണ് എതിരെയുള്ള വാദം. വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചർച്ചയായിരുന്നു. മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രിയും ജില്ലാ സെക്രട്ടറി പി മോഹനനും ഇത് ശരിയായ പ്രവണതയല്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.