കോഴിക്കോട് വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ നിരവധി തവണ ബലത്സംഗം ചെയ്ത 28കാരൻ പിടിയിൽ.

കോഴിക്കോട് ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ് (വിക്കി) പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പാലാഴിയിലെ ഫ്‌ളാറ്റിലെത്തി ബാലത്സംഗം ചെയ്‌തെന്നാണ് കേസ്.

താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി പിന്നീട് ഇയാളുടെ ആവശ്യങ്ങളെ എതിർത്തു. ഇതോടെ വിഷ്ണു പ്രസാദ് യുവതിയുടെ നഗ്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട്. തുടർന്ന് ഇതേ ഫ്‌ളാറ്റിലും മറ്റൊരു ഫ്‌ളാറ്റിലും എത്തിച്ച് നിരവധി തവണ പീഡനത്തിനിരയായി.

കൂടാതെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങൾ പലർക്കും അയച്ചുകൊടുത്തതായും പരാതിയുണ്ട്. കേസെടുത്ത വിവരമറിഞ്ഞ് മുങ്ങിയ പ്രതിയെ കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !