കുണ്ടൂർ: മണ്ണമ്പുലാക്കൽ ഭഗവതീക്ഷേത്രത്തിൽ മുടിയേറ്റ് താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായി പൊങ്കാല സമർപ്പണം നടന്നു. പൊങ്കാലയ്ക്ക് ക്ഷേത്രം രക്ഷാധികാരി ബ്രഹ്മശ്രീ കെ എസ് പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രി അഴകത്തുമനയിൽ അനിയൻ നമ്പൂതിരിപാട് പൊങ്കാലയടുപ്പിൽ തീ പകർന്നു.
ക്ഷേത്രം മേൽശാന്തി ശ്രീധരഭട്ട്, ബ്രഹ്മശ്രീ ഘനശ്യാം ഭട്ട്(കുണ്ടൂർ മഹാദേവ ക്ഷേത്രം മേൽശാന്തി), ഡോ.രമേശ് നമ്പൂതിരി(കുളത്തേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി) എന്നിവർ കാർമ്മികത്വം വഹിച്ചു.
നിർമാല്യദർശനം, സൗന്ദര്യലഹരി പാരായണം(കൃഷ്ണ സ്പിരിച്വൽ, ഗുരുവായൂർ), പ്രസാദമൂട്ട് എന്നിവയുമുണ്ടായിരുന്നു.
ക്ഷേത്രത്തിലെ മുടിയേറ്റ് താലപ്പൊലി മഹോത്സവം 2025 ഫെബ്രുവരി 17,18,19 തീയതികളിൽ നടക്കും.
2025 ഫെബ്രുവരി 17 തിങ്കൾ
രാവിലെ 5ന്; നിർമ്മാല്യ ദർശനം,
7ന് ; പൂമുടൽ,
വൈകിട്ട് 6.30ന്; സോപാന സംഗീതം
(സഞ്ജയ് ജയൻ, പാലിശ്ശേരി)
7ന്; നിറമാല, ദീപാരാധന
തുടർന്ന് ;കളമെഴുത്തും പാട്ടും
7.15ന്; ഭജൻ(ദേവസേന ഭജൻ,ഹരിപ്പാട്)
2025 ഫെബ്രുവരി 18 ചൊവ്വ
രാവിലെ 5ന്;നിർമ്മാല്യ ദർശനം,
7ന് ;പൂമുടൽ,
വൈകിട്ട് 6.30ന്; സോപാന സംഗീതം
(രാജീവ് നമ്പീശൻ & ശ്രീറാം, ശൃംഗപുരം)
7ന്; നിറമാല, ദീപാരാധന,
വിശേഷാൽ ദീപക്കാഴ്ച
തുടർന്ന് കളമെഴുത്തും പാട്ടും
വൈകിട്ട് 7.30ന് ; നാടൻപാട്ട് (ഉണർത്ത് ഫോക്ക് ബാന്റ്, ചാലക്കുടി)
2025 ഫെബ്രുവരി 19 ബുധൻ
രാവിലെ 5ന്; നിർമ്മാല്യദർശനം
6ന്; നവകം, പഞ്ചഗവ്യം, അഭിഷേകം
തുടർന്ന്; പൂമൂടൽ
6.30ന്; നടയ്ക്കൽ പറ നിറയ്ക്കൽ
8.30ന്; ശ്രീബലി(മൂന്ന് ഗജവീരന്മാരുടെ അകമ്പടിയിൽ എൺപതിൽപരം മേളകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം
പ്രമാണം; ശ്രീ ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാർ
ഉച്ചയ്ക്ക് 12.30 ന്; പ്രസാദമൂട്ട്
വൈകിട്ട് 5ന്; കാഴ്ചശ്രീബലി
പഞ്ചവാദ്യം
പ്രമാണം; ശ്രീ പല്ലാവൂർ ശ്രീധരമാരാർ
രാത്രി 8ന് ദീപാരാധന
തുടർന്ന്; കളമെഴുത്തുംപാട്ടും
8.15ന് തായമ്പക
അവതരണം; പൊന്നുരുന്നി അതുൽ മേനോൻ
10ന്; താലപ്പൊലിയോടുകൂടിയ എഴുന്നള്ളിപ്പ്(പാണ്ടിമേളം)
പ്രമാണം; ഗുരുവായൂർ കമൽനാഥ്
12ന് ; മുടിയേറ്റ്
അവതരണം; ശ്രീ. .വാരണാട്ട് ശങ്കരനാരായണക്കുറുപ്പും സംഘവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.