സിഡ്നി ;രണ്ടു വർഷത്തേക്ക് വിദേശികൾ ഓസ്ട്രേലിയയിൽ വീടുകൾ വാങ്ങുന്നത് വിലക്കാൻ തീരുമാനം. വീടുകൾക്ക് വില കുതിച്ചുയരുന്ന സാഹചര്യം നേരിടാനാണ് നീക്കം.
ഉന്നത വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുകയും പിന്നീട് അവിടെ സ്ഥിര താമസമാക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാരെ ഈ നീക്കം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെ വിദേശികൾക്ക് ഈ വിലക്ക് തുടരുമെന്ന് ഓസ്‌ട്രേലിയയുടെ ഭവന മന്ത്രി ക്ലെയർ ഒ നീൽ പ്രഖ്യാപിച്ചു.സമയപരിധിക്കു ശേഷം, നിയന്ത്രണം നീട്ടണമോയെന്നത് പിന്നീട് തീരുമാനിക്കും. ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. ജീവിതച്ചെലവ് കൂടുന്നതിനിടെ ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്ന് ഭയപ്പെടുന്ന യുവ വോട്ടർമാർക്കിടയിൽ തീരുമാനം നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമീപ വർഷങ്ങളിൽ ഭൂമി വിലയ്ക്കൊപ്പം വാടകയും ഓസ്ട്രേലിയയിൽ കുതിച്ചുയരുകയാണ്. സിഡ്‌നിയിൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഭവന മൂല്യം ഏകദേശം 70 ശതമാനം ഉയർന്നു. 2023 ജൂൺ 30 വരെയുള്ള 12 മാസത്തിനുള്ളിൽ വിദേശ നിക്ഷേപകർ 4.9 ബില്യൻ ഡോളറിനു വീടുകളും ഒഴിഞ്ഞ പ്ലോട്ടുകളും വാങ്ങിയെന്നാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.