അയർലണ്ട് ;ഡബ്ലിനില്‍ ഒരു നൈജീരിയന്‍ അഭയാര്‍ത്ഥിയെ അതിക്രൂരമായി കുത്തിക്കൊന്നു. ഖുഹാം ബാബടുന്ഡെ എന്ന 34കാരന് വെള്ളിയാഴ്ച ഐറിഷ് തലസ്ഥാനത്തെ ഒരു നൈറ്റ് ക്ലബ്ബില്‍ സംഗീത പരിപാടി ആസ്വദിക്കുന്നതിന് ഇടയിലാണ് കുത്തേറ്റു മരിച്ചത്.
എമര്‍ജന്‍സി വിഭാഗം വിവരമറിഞ്ഞ ഉടനെ സംഭവസ്ഥലത്തെത്തി ഇരയ്ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയിരുന്നു. എന്നാല്‍, ശനിയാഴ്ച അതിരാവിലെ ഇയാള്‍ മരണമടയുകയായിരുന്നു.
ഹൃദയത്തില്‍ ഉള്‍പ്പടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ എമര്‍ജന്‍സി സംഘം ഇയാള്‍ കൂടുതല്‍ ചികിത്സയ്ക്കായി സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അക്രമത്തിനിടയില്‍ പരിക്കേറ്റ മറ്റൊരാളും ഈ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഇയാളുടെ മുറിവ് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഇതിനോടകം രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുഖം മൂടിയണിഞ്ഞ ഒരാള്‍ ഉള്‍പ്പടെ, ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ്. യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ തെരുവുകളില്‍ ഒന്നായ സൗത്ത് ആന്‍ സ്ട്രീറ്റില്‍ നീളമുള്ള കത്തി വീശി ആളുകളെ പേടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.