എടപ്പാൾ: റോട്ടറി ക്ലബിന്റെ ഈ വർഷത്തെ എക്സലൻസ് അവാർഡുകൾ റൈഹാൻ ഐ ഹോസ്പിറ്റലിന്റെ സാരഥിയും പ്രമുഖ നേത്രരോഗ വിദഗ്ധനുമായ ഡോ. ടി.കെ. സലാഹുദ്ദീനും ചേകന്നൂർ എ.ജെ.ബി. സ്കൂളിലെ പ്രഥമാധ്യാപകനായ ടി.പി. അനിലിനും സമ്മാനിക്കും.
ക്ലബിന്റെ പുതിയ സാമ്പത്തിക വർഷത്തെ സാമൂഹ്യക്ഷേമ പദ്ധതികൾക്കു തുടക്കം കുറിക്കുന്ന ചടങ്ങിൽ പുരസ്കാരദാനവും അനുബന്ധ പരിപാടികളും നടത്തും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ചടങ്ങിൽ പ്രവർത്തനോദ്ഘാടനവും പുരസ്കാരദാനവും നിർവഹിക്കും.
അന്തേവാസികൾക്കായി തവനൂർ പ്രതീക്ഷാഭവനിൽ ഡീപ് ഫ്രീസർ സമർപ്പണം, വട്ടംകുളം പഞ്ചായത്തുമായി സഹകരിച്ച് കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിക്കുന്ന റോട്ടറി കെയർ സെന്ററിന്റെ തറക്കല്ലിടൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
ഡോ. ടി.കെ. സലാഹുദ്ദീന് വൊക്കേഷണൽ എക്സലൻസ് അവാർഡും , മികച്ച അധ്യാപകനുള്ള നാഷണൽ ബിൽഡർ അവാർഡ് ടി.പി. അനിലിനും നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.