കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിലെ റാഗിങ്ങ്; ഏഴു സീനിയർ വിദ്യാർ‌ഥികൾക്ക് സസ്പെൻഷൻ;

തിരുവനന്തപുരം: കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർ‌ഥികൾക്ക് സസ്പെൻഷൻ.

മൂന്നാം വർഷ വിദ്യാർഥികളായ ആറു പേർക്കെതിരെയും രണ്ടാം വർഷ വിദ്യാർഥിയായ ഒരാൾക്കെതിരെയുമാണ് നടപടി. അവസാന വർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെൽ ഇന്നലെ കണ്ടെത്തിയിരുന്നു.

സീനിയർ വിദ്യാർഥികൾ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിയായ ബിൻസ് ജോസിന്റെ പരാതി. സീനിയർ വിദ്യാർഥികളായ 7 പേർക്കെതിരെ കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !