ഡൽഹി;ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്നിഹിതനായിരുന്നു.
ഇന്ത്യ സന്ദർശിക്കുന്ന ഹമദ് അൽതാനി ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്.
2015 മാർച്ചിൽ അദ്ദേഹം നേരത്തെ ഇന്ത്യ സന്ദർശിച്ചിരുന്നു.“നമ്മുടെ വളർന്നുവരുന്ന ബഹുമുഖ പങ്കാളിത്തത്തിന് കൂടുതൽ ആക്കം കൂട്ടും”. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവരുൾപ്പെടെ ഒരു ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ചൊവ്വാഴ്ച രാവിലെ, രാഷ്ട്രപതി ഭവനിൽ ഖത്തർ അമീറിന് ആചാരപരമായ സ്വീകരണം നൽകും, തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയും ഉണ്ടായിരിക്കും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ധാരണാപത്രങ്ങൾ കൈമാറും. തുടർന്ന് ഖത്തർ അമീർ പ്രസിഡന്റ് മുർമുവിനെ സന്ദർശിക്കും.
സമീപ വർഷങ്ങളിൽ വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളിൽ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് അവിടത്തെ ഇന്ത്യൻ സമൂഹം, ഖത്തറിന്റെ പുരോഗതിയിലും വികസനത്തിലും അവർ നൽകുന്ന നല്ല സംഭാവനകൾക്ക് അഭിനന്ദനം അർഹിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.