പാലക്കാട് ;അട്ടപ്പാടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു. പുതൂർ അരളിക്കോണം ആദിവാസി ഊരിലെ രേശി (55) ആണ് മരിച്ചത്. മകൻ രഘു (38) അമ്മയെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആക്രമണം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ രഘുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രേശിയുടെ മൃതദേഹം വൈകാതെ അഗളി ആശുപത്രിയിലേക്ക് മാറ്റും.
തിരുവന്തപുരത്ത് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ വിദ്യാർത്ഥി അറസ്റ്റിൽ.
വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറം സ്വദേശിയുമായ വി.എൽ. വാലന്റയിൻ (22) ആണ് മരിച്ചത്. സംഭവത്തിൽ ഇതേ കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ലംസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മിസോറം സ്വദേശിയാണ്.
നാട്ടുകാരാണ് വിദ്യാർഥിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്.കോളജിനു സമീപത്തുള്ള നെടുംപറമ്പ് ജംക്‌ഷനിൽ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. വിദ്യാർഥികൾ സംഘംചേർന്നു മദ്യപിക്കുകയും തുടർന്നു തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിനിടെയാണ് വാലന്റയിന് കുത്തേറ്റത്.
നാട്ടുകാരാണ് കുത്തേറ്റ വാലന്റയിനെ കല്ലമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.