ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയത് വിവാദമായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ നിരവധി പേര് പാകിസ്താനെ പരിഹസിച്ചെത്തി.പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിനെതിരേ (പി.സി.ബി.) അടക്കം ട്രോളുകള്‍ നിറഞ്ഞു. ഇംഗ്ലണ്ടിന്റെ ദേശീയഗാനം കഴിഞ്ഞ് ഓസ്ട്രേലിയയുടെ ദേശീയഗാനത്തിനായി കാത്തിരിക്കുമ്പോഴാണ് ഇന്ത്യയുടെ ഗാനം മുഴങ്ങിയത്. 'ഭാരത ഭാഗ്യ വിധാതാ' എന്ന വരികള്‍ ഉയര്‍ന്നുകേട്ട ഉടന്‍തന്നെ ഓഫ് ചെയ്തെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു.
സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. വിശദീകരണം നൽകണമെന്നാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഐ.സി.സി.യെ കുറ്റപ്പെടുത്തിയ പി.സി.ബി., ഇക്കാര്യത്തില്‍ വിശദീകരണം തരണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന് നേരത്തേതന്നെ അറിയിച്ചതാണ്. അതിനാല്‍ ഹൈബ്രിഡ് മോഡലില്‍ ദുബായില്‍വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇന്ന് ഉച്ചയ്ക്ക് 2.30-ന് പാകിസ്താനെതിരേ ഇന്ത്യക്ക് മത്സരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.