ഡബ്ലിൻ ;നാല് വർഷത്തിനിടെ ആറ് മക്കളോട് വളരെ ഗുരുതരമായ അവഗണന കാണിച്ചതിന് ഏഴ് കുട്ടികളുടെ അമ്മയെ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി രണ്ടര വർഷത്തെ തടവിന് ശിക്ഷിച്ചു.
കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാൻ ശിക്ഷിക്കപ്പെട്ട 34 കാരിയായ സ്ത്രീയുടെ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.10 മാസം മുതൽ 8 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ താമസിച്ചിരുന്ന വീട് വൃത്തിഹീനവും തണുത്തുറഞ്ഞതുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.മോശം ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയിരുന്നതെന്നും അന്വേഷണത്തിനിടെ മൂത്ത കുട്ടികൾ മൊഴി നൽകി. 2016 നും 2020 ജനുവരിക്കും ഇടയിലാണ് ഇത്തരത്തിലുള്ള അവഗണന കുട്ടികൾ അനുഭവിച്ചത്.
കുട്ടികളെ മോശം സാഹചര്യത്തിൽ വളർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ കുട്ടികളെ സർക്കാർ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് ഇവർക്ക് വീണ്ടും ഒരു കുട്ടി ജനിച്ചു. സർക്കാർ സംരക്ഷണയിൽ തുടരുന്നതിനിടെ ആദ്യത്തെ ആറ് കുട്ടികളോട് നടത്തിയ അന്വേഷണത്തിലാണ് ദുരവസ്ഥയുടെ ഭീകരത പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടറിഞ്ഞത്. 2021ൽ അമ്മയ്‌ക്കെതിരെ കേസ് എടുത്തു.
അയർലൻഡിൽ കുട്ടികളെ അവഗണിക്കുന്നവർക്കുള്ള പരമാവധി ശിക്ഷ ഏഴ് വർഷം തടവാണ്. എന്നാൽ സ്ത്രീയുടെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച ശേഷം രണ്ടര വർഷമായി ശിക്ഷ കുറച്ചു. ഏത് സാഹചര്യത്തിലായാലും കുട്ടികളെ പരിപാലിക്കുന്നതിൽ വരുത്തുന്ന വീഴ്ച അവഗണിക്കാൻ കഴിയാത്ത കുറ്റമാണെന്ന് ജഡ്ജി മാർട്ടിൻ നോളൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.