കൊല്ലം: ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറൽസെക്രട്ടറി ഷിബു ജോയ് (46) ദമാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വർഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ്. ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെട്ടതിന് പിന്നാലെ ദമാം തദാവി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കൾ ആശുപത്രിയിലെത്തി.
ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷിബു ജോയ് സൈബർ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.
ഷിബു ജോയുടെ നിർമ്മാണത്തിൽ ദമാം കൊല്ലം ജില്ലാ ഒ ഐ എസ് ഐ കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവർത്തകനും ജനാധിപത്യ മൂല്ല്യങ്ങൾക്കും വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീർക്കുകയും ചെയ്തുകൊണ്ട് പ്രവർത്തകൻ്റെ നഷ്ടമാണ് ഷിബു ജോയിയുടെ നിർമ്മാണം മൂലം ഉണ്ടെന്ന് കൊല്ലം ജില്ലാ ഒ ഐ എസ് ഐ കമ്മിറ്റിഅനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.