കോളേജ് ഹോസ്റ്റലിൽ 13 വയസുകാരനോട് പ്രകൃതി വിരുദ്ധ പീഡനം; 3 പേർ അറസ്റ്റിൽ

കല്ലമ്പലം: കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലിൽ വച്ച് 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ.

കോളേജ് വൈസ് പ്രിൻസിപ്പൽ അടക്കം 7 പേർക്കെതിരെ കേസ്. കിളിമാനൂർ തട്ടത്തുമല സ്വദേശി മുഹമ്മദ് മുഹ്‌സിൻ (22), മണമ്പൂർ തോട്ടയ്ക്കാട് സ്വദേശി മുഹമ്മദ് ഷമീർ (24), മണമ്പൂർ തോട്ടയ്ക്കാട് സ്വദേശി  കോളേജ് വൈസ് പ്രിൻസിപ്പലുമായ റഫീഖ് (53) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലമ്പലത്തെ സ്വകാര്യ അറബിക് കോളേജിൻ്റെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 13 വയസ്സുള്ള കുട്ടികളാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.  തുടർന്ന് കുട്ടി വൈസ് പ്രിൻസിപ്പലായ മുഹമ്മദ് റഫീഖ് നോട് പരാതി പറഞ്ഞു.

കുട്ടിയുടെ പരാതി കേട്ട് മുഹമ്മദ് റഫീഖ് ക്ഷുഭിതനായി കുട്ടിയെ മർദ്ദിക്കുകയായിരുന്നു ഈ വിവരം കുട്ടി രക്ഷിതാളെ അറിയിച്ചതിനെ തുടർന്ന് അവർ കല്ലമ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

13 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതിൽ സീനിയർ വിദ്യാർത്ഥികൾ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉണ്ട്. ഇവരുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയതായി പോലീസ് പറഞ്ഞു. ഇവർക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ജുവനയിൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പീഡന വിവരം മറച്ചുവച്ചതിനും കുട്ടിയെ മർദ്ദിച്ചതിനുമാണ് വൈസ് പ്രിൻസിപ്പലിനെ പ്രതിയാക്കിയത്.അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !