തിരുവനന്തപുരം:കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ് .
മാർച്ച് 17ന് സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു. എലപ്പുള്ളി സ്പിരിറ്റ് നിർമ്മാണശാലയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ യുഡിഎഫുമായി സഹകരിച്ച് സമരത്തിന് തയ്യാറാണെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
കേന്ദ്രസർക്കാർ തുടർ നടപടിയാണ് സ്വീകരിക്കുന്നത്. ഇത്തവണത്തെ ബജറ്റിൽ കേരളം എന്നൊരു വാക്കില്ല. കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ തെറ്റായ ഭയത്തിനെതിരായും കേരളത്തിൻ്റെ സംരക്ഷണം ആവശ്യപ്പെട്ടു ശക്തമായ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. മാർച്ച് 17ന് സംസ്ഥാന വ്യാപക പ്രക്ഷോഭം. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ. മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എലപ്പുള്ളിയിലെ സ്പിരിറ്റ് നിർമ്മാണശാലയുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരിൻ്റേതാണ്. മദ്യനയത്തിൽ പറഞ്ഞതിൻ്റെ ഫലം. അത് അങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. കുടിവെള്ളം കൃഷി എന്നിവയെ ബാധിക്കാത്ത തരത്തിലാകും മുന്നോട്ടുപോകുക. വിഷയത്തിൽ വ്യക്തത വരുത്തിയാണ് എൽഡിഎഫ് മുന്നോട്ടുപോകുന്നത്.
കടൽ മേഖലയിലും വനമേഖലയിലും ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യുഡിഎഫുമായി സമരം ചെയ്യാൻ എൽഡിഎഫ് തയ്യാറാണെന്നും എൽഡിഎഫ് വ്യക്തമാക്കി. കിഫ്ബി ടോളിൻ്റെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല എന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.