കോട്ടയം;പ്രണയിതാക്കളെ കൊണ്ട് വലഞ്ഞു പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡും പരിസരവും,
പാലാ നഗര സഭ കൊട്ടാരമറ്റം ബസ്ടെർമിനലിന്റെ പിന്നാമ്പുറവും ഇരുവശവും നടുഭാഗത്തുമുള്ള പടികളിൽ വൈകുന്നേരങ്ങളിലും രാവിലെയും വിരിയുന്നത് പ്രണയം മാത്രമല്ല,പേരറിയാത്ത മാരക ലഹരിമരുന്നുകളുടെ മാസ്മരികതയിൽ മുങ്ങി നിവരുന്ന കൗമാരക്കാരുടെ അതിരുവിട്ട പരാക്രമങ്ങൾ കൂടിയാണ്,
സ്കൂൾ,കോളേജ് വിദ്യാർത്ഥിനി വിദ്യാർത്ഥികളുടെ സ്വകാര്യ സല്ലാപത്തിന് പറ്റിയ ഇടം മാത്രമല്ല,..താരതമ്യേനെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ബാക്കിലൂടെ നടന്നു കയറിയാൽ രണ്ടും മൂന്നും നിലകളിൽ സ്വസ്ഥമായി ഇരുന്ന് പുകതുപ്പി കിതയ്ക്കുവാനുള്ള സൗകര്യം കൂടി ഉണ്ട് എന്നതാണ് വിദ്യാർത്ഥിനി വിദ്യാർത്ഥികളുടെ ഇഷ്ട താവളമായി കൊട്ടാരമറ്റം ബസ്ടെർമിനൽ മാറുന്നത്,
മുൻപ് മദ്യപാനികളുടെ ഇഷ്ടപെട്ട താവളമായിരുന്നു ഇതെങ്കിലും പോലീസിന്റെ കർശന നിരീക്ഷണത്തിൽ മദ്യപാനികൾ ഈ സ്ഥലം ഉപേക്ഷിച്ചു പോകുകയായിരുന്നു,പിന്നീട് പോലീസ് നിരീക്ഷണം കുറഞ്ഞപ്പോൾ മദ്യപാനികൾ അല്ല, മറിച്ച് ആൺകുട്ടികളും പെൺകുട്ടികളും കൂട്ടുകൂടി നിന്ന് പങ്കിട്ട് പുകവലിക്കുന്ന സ്വസ്ഥമായ ഇടമായി ബസ്ടെർമിനലിന്റെ പിറക് വശം മാറുന്ന കാഴചയാണ് കാണാൻ സാധിക്കുന്നത്,
'' ഏതാനും നാളുകൾക്ക് മുൻപ് സെക്കന്റ് ഫ്ലോറിലെ പടിക്കെട്ടുകളിൽ ആലിംഗന ബദ്ധരായി ചുംബിച്ചു നിന്നിരുന്ന കമിതാക്കളോട് എനിക്ക് കൂടി ഒരു ചുംബനം '' തരുമോ ,, എന്ന് അതുവഴിവന്ന ബാച്ചിലറായ വെക്തി ചോദിച്ചത് നേരിയ സംഘർഷത്തിനു വഴി വെച്ചിരുന്നെങ്കിലും പിന്നീട് അന്തരീക്ഷം ശാന്തമാകുകയും വിദ്യാർത്ഥി വിദ്യാർത്ഥിനി കൂട്ടങ്ങൾ പിരിഞ്ഞു പോകുകയുമായിരുന്നു,
പ്രായ പൂർത്തിയാകാത്ത കുട്ടികൾ മുതൽ ഷഷ്ടി പൂർത്തിയായ കമിതാക്കളുടെ വരെ ഇഷ്ട കേന്ദ്രമാണെങ്കിലും ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചു നിന്ന് പുകവലിക്കുന്ന കാഴച്ചയാണ്,ഇന്ന് പുകയെങ്കിൽ നാളെ ഇവർ എന്താണ് ഉപയോഗിക്കുകയെന്നത് ആർക്കും ഊഹിക്കാവുന്ന കാര്യമാണ്,
നാൾക്കുനാൾ മയക്കുമരുന്ന്,കഞ്ചാവ് ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ പാലാ പോലീസും എക്സൈസും കണ്ണും കാതും തുറന്നു വെയ്ക്കുമ്പോഴും പരസ്യമായി ഇത്തരം വിധ്വംസക പ്രവർത്തികളിൽ കുട്ടികൾ എയർപ്പെടുന്നത് അത്യന്തം ആശങ്ക ഉളവാക്കുന്ന കാര്യമാണ്,
കൊട്ടാരമറ്റം ബസ്ടെർമിനലൽ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം പ്രവർത്തികൾക്ക് തടയിടാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ വരും നാളുകളിൽ പാലാക്കാർ സാക്ഷ്യം വഹിക്കാൻ പോകുന്നത് വലിയ കുറ്റകൃത്യങ്ങൾക്കായിരിക്കും എന്ന് ഉറപ്പാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.