കാട്ടാക്കട: കോഴിഫാമിലെ ദുർഗന്ധവും ഈച്ച ശല്യവും കാരണം ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ പരാതിയുമായി നാട്ടുകാർ. പന്നിയോട് ഇലയ്ക്കോട് ശാലോം ചർച്ചിന്റെ കീഴിലുള്ള കോഴിഫാമിലാണ് ഈച്ചയും പുഴുവും കാരണം ദുർഗന്ധം വമിക്കുന്നതായി പറയുന്നത്.
സമീപത്തായി അംഗൻവാടിയും അൻപതോളം കുടുംബങ്ങളും താമസമുണ്ട്. കുറച്ചു മാസങ്ങൾ കൊണ്ട് ഇവിടെ ഈച്ച ശല്യമാണെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോണി ജോസ്, ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നുള്ള രാജേശ്വരി, സൗമ്യ ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഫാം സന്ദർശിക്കുകയും 12 മണിക്കൂറിനകം കോഴി വേസ്റ്റ് ക്ലിയർ ചെയ്യാൻ നോട്ടീസ് കൊടുക്കുകയും ചെയ്തു. ഒരാഴ്ചത്തേക്ക് താൽക്കാലികമായി ഫാം അടച്ചിടാനും നിർദ്ദേശം നൽകിയിരിക്കുകയാണ്.കോഴിഫാമിലെ ദുർഗന്ധവും ഈച്ച ശല്യവും കാരണം ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ;പരാതിയുമായി നാട്ടുകാർ
0
ചൊവ്വാഴ്ച, ഫെബ്രുവരി 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.