മൈസൂരു ;സൗത്ത് മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിസിനസുകാരനായ ചേതൻ (45), മാതാവ് പ്രിയംവദ (65), ഭാര്യ രൂപാലി (43), മകൻ കുശാൽ (15) എന്നിവരാണ് മരിച്ചത്. ഇതിൽ ചേതന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. മുഖം പ്ലാസ്റ്റിക് കവർ കൊണ്ടു മൂടിയിരുന്നു.കുശാലിന്റെ കാലുകൾ കെട്ടിയിരുന്നു.ചേതന്റെ മാതാവ് സമീപത്തുള്ള മറ്റൊരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ചേതൻ സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ചേതൻ എന്തിനു ഈ കൃത്യം നടത്തി എന്നതിന് പൊലീസിനു കാരണം കണ്ടെത്താനായിട്ടില്ല. സാമ്പത്തിക ബാധ്യതയാണോ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.കൃത്യത്തിനു മുൻപ് ചേതൻ യുഎസിലുള്ള സഹോദരൻ ഭരതുമായി സംസാരിച്ചിരുന്നു. ഫോൺ കട്ട് ചെയ്യുന്നതിനു മുൻപ് മരിക്കാൻ പോകുന്ന വിവരവും പറഞ്ഞു. തുടർന്ന് മൈസൂരിവിലുള്ള ബന്ധുക്കളെ ഭരത് വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്.
യുഎഇയിൽ എൻജിനീയറായി ജോലി നോക്കിയ ചേതൻ 2019ലാണ് മൈസൂരുവിലേക്ക് മടങ്ങിയത്. ശേഷം ഇവിടെ വിദ്യാർഥികൾക്ക് വിദേശത്ത് ജോലി ശരിയാക്കി നൽകുന്ന സ്ഥാപനം ആരംഭിച്ചു. ഞായറാഴ്ച കുടുംബവുമൊത്ത് ക്ഷേത്ര ദർശനം നടത്തിയ ചേതൻ ബന്ധുവീട്ടിലും സന്ദർശനം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.