അരുവിക്കര: അരുവിക്കരയിൽ വസ്ത്ര നിർമാണ പരിശീലന പരിപാടിക്ക് തുടക്കമായി.
അരുവിക്കര മണ്ഡലത്തിൽ വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘത്തിൻ്റെ അഭിമുഖ്യത്തിൽ വനിതകൾക്ക് വസ്ത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്ന പരിപാടി ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആര്യനാട് പഞ്ചായത്ത് കൺവെൻഷൻ ഹാളിൽ ജീ.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പോലെ ദാരിദ്ര്യലഘൂകരണ പദ്ധതിആണെന്നും,
500 പേർക്ക് തൊഴിൽ നൽകുന്ന ലാഭകരമായ ഒരു സൊസൈറ്റിയായി ഇതിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വനിതകൾ വരുമാനദായകരായ കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ചതാണ് വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘം.
സംഘത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് വസ്ത്ര നിർമ്മാണ പരിശീലന പരിപാടിയിലൂടെ തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ 30 വനിതകൾക്ക് പരിശീലനം നൽകും. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വിജുമോഹൻ അധ്യക്ഷത വഹിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ കല, സംഘം ഷാമിന എൻ.എസ്., ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.