പാലക്കാട്: മദ്യക്കമ്പനി അനുമതിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്.
പ്രതിപക്ഷം വികസനം മുടക്കികളെന്നും എം ബി രാജേഷ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. അപവാദം പ്രചരിപ്പിച്ചാൽ നാടിന് ഗുണമുള്ള കാര്യങ്ങളിൽ നിന്ന് പിന്തിരിയുന്നില്ല. മദ്യക്കമ്പനി വരുമ്പോൾ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു. എലപ്പുള്ളിയിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ബ്രൂവറി സർക്കാർ അനുമതി വിവാദങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് മന്ത്രി എംബി രാജേഷ് എലപ്പുള്ളിയിൽ എത്തുന്നത്.
പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ എംബി രാജേഷ് സന്ദർശിച്ചിരുന്നു. എലപ്പുള്ളിയിൽ മദ്യ നിർമ്മാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ കുറിച്ച് പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ട്. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.