കേരള ഒളിമ്പിക് അസോസിയേഷനും, പി ടി ഉഷക്ക് എതിരെയും ആഞ്ഞടിച്ച് കായിക മന്ത്രി

മലപ്പുറം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് പ്രസിഡൻ്റ് പി ടി ഉഷയ്ക്കെതിരെയും കേരള ഒളിമ്പിക് അസോസിയേഷനെതിരെയും ആഞ്ഞടിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ.

പി ടി ഉഷയ്ക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നും ദേശീയ ഗെയിമിൽ നിന്ന് കളരിയെ പുറത്താക്കിയപ്പോൾ പി ടി ഉഷ ഇടപെട്ടില്ലെന്നും മന്ത്രി ആരോപിച്ചു. കേരള ഒളിമ്പിക്കെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഭയപ്പെടുത്തൽ ഇങ്ങോട്ട് വേണ്ട. അസോസിയേഷൻ പുട്ടടിച്ചെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. തൻ്റെ പ്രവർത്തനത്തിന് ഒളിമ്പിക് അസോസിയേഷൻ്റെ സർട്ടിഫിക്കറ്റ് വേണ്ട, ജനങ്ങളുടെ സർട്ടിഫിക്കറ്റ് മതി. അത് തനിക്ക് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയ ഗെയിമുകളിൽ ചില മത്സരങ്ങളിൽ തീർപ്പ് നടക്കുന്നുവെന്ന് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡൽ തിരിച്ചുനൽകുന്നവർ നൽകട്ടെയെന്നും പകരം സ്വർണം വാങ്ങി വരട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കായിക മന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ സംസാരിച്ചത്.

ദേശീയ ഗെയിംസിൽ കേരളത്തിൻറേത് ഏറ്റവും മോശപ്പെട്ട പ്രകടനമാണെന്നും ഇത് ഉത്തരവാദി കായിക മന്ത്രിയും സ്‌പോർട്‌സ് കൗൺസിലുമാണെന്നായിരുന്നു ഒളിമ്പിക് അസോസിയേഷൻ്റെ ആരോപണം. കായിക മന്ത്രിയുടെ പ്രകടനം വട്ടപ്പൂജ്യമാണ്. കായിക മേഖലയിൽ ഒരു സംഭാവനയും കായിക മന്ത്രിയും നിന്നോ സ്പോർട്സ് കൗൺസിൽ നിന്നോ ലഭിക്കുന്നില്ല. സംസ്ഥാന സർക്കാരിൻ്റെ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല, കായിക മേഖലയെ മുന്നോട്ട് കൊണ്ടുവരാൻ ഒരു പ്രവർത്തിയും ചെയ്തില്ലെങ്കിൽ ഒളിമ്പിക് അസോസിയേഷൻ വിമർശിച്ചിരുന്നു.

ഇതിനെതിരെ പ്രതികരണവുമായി മന്ത്രി അബ്ദുറഹിമാൻ രംഗത്തെത്തിയിരുന്നു. ഓരോ വർഷവും പത്ത് ലക്ഷം രൂപ വെച്ച് അസോസിയേഷനുകൾക്ക് നൽകുന്നുണ്ടെന്നും യോഗ്യത ലഭിച്ചില്ലെങ്കിൽ ആ പണം മറ്റെന്തോ ചെയ്യുകയല്ലേയെന്നുമായിരുന്നു മന്ത്രിയുടെ ചോദ്യം. പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം. വനിതാ ഹാൻഡ്ബോളിൽ ഒത്തുകളി നടത്തി സ്വർണം ഹരിയാനയ്ക്ക് കൊടുത്തു. കേരളം വെളി കൊണ്ട് തൃപ്തിപ്പെട്ടു. ഇതിലെല്ലാം അസോസിയേഷന് പങ്കുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !