അയർലണ്ടിലേക്ക് സ്വപ്‌നങ്ങൾ നെയ്ത് വിമാനം കയറിയവരുടെ ഉറക്കം കെടുത്തുന്ന നടപടികൾ ഉടൻ ഉണ്ടാകുമെന്ന് സൂചന,നടപടികൾക്ക് തയ്യാറെടുക്കുന്നതായി ജിം ഒ കല്ലഗന്‍

ഡബ്ലിന്‍ : അഭയാര്‍ത്ഥി പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി നാടുകടത്തല്‍ ഓപ്ഷന്‍ പരിഗണിക്കാന്‍ അയര്‍ലണ്ടും ഇതിനായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പാട് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പുതിയ ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍.

ജനുവരിയില്‍ ലഭിച്ച ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകളില്‍ 80%വും തള്ളി ജനുവരിയില്‍ ലഭിച്ച ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകളില്‍ 80 ശതമാനത്തിലധികവും നിരസിച്ചതായി ജസ്റ്റിസ് മന്ത്രി പറഞ്ഞു.ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ തേടി വളരെയധികം ആളുകള്‍ അയര്‍ലണ്ടിലേക്ക് വരുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്ക് അതിന് അര്‍ഹതയില്ലെന്നും മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 14,000 അപേക്ഷകളാണ് പ്രോസസ്സ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ത്തന്നെ 65 ശതമാനത്തിലധികം നിരസിക്കപ്പെട്ടു.ഈ വര്‍ഷം 15,000 പേര്‍ അയര്‍ലണ്ടില്‍ എത്തുമെന്നാണ് കരുതുന്നത്.അര്‍ഹതയില്ലാത്തവരാണ് അഭയാര്‍ത്ഥികളായെത്തുന്നവരില്‍ അധികമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ഹതയില്ലാത്തവരെ രാജ്യത്ത് നിലനിര്‍ത്തുന്ന പ്രശ്നമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര സംരക്ഷണം തേടുന്നവര്‍ക്ക് താമസസൗകര്യം ആവശ്യമാണെങ്കിലും അതിനായി താനും മൈഗ്രേഷന്‍ സഹമന്ത്രി കോളം ബ്രോഫിയും വലിയ റിസ്‌കൊന്നും എടുക്കില്ലെന്നും ഒ കല്ലഗന്‍ പറഞ്ഞു. 

പരിശോധനയില്‍ പരാജയപ്പെട്ട അപേക്ഷകരെയാണ് അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കുക.യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോണ്ടക്സുമായി സഹകരിച്ചാകും ഇത് നടപ്പാക്കുക.വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഫ്രോണ്ടെക്സ് ഏകോപിപ്പിക്കുന്ന ജോയിന്റ് റിട്ടേണ്‍ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

അയര്‍ലണ്ട് ഫ്രോണ്ടെക്സില്‍ അംഗമല്ലെങ്കിലും ഇ യു രാജ്യങ്ങള്‍ക്ക് സംയുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതിലൂടെ കഴിയും. 2023ല്‍ സംയുക്ത റിട്ടേണ്‍ ഓപ്പറേഷനുസരിച്ച് 18,310 പേരെ ഫ്രോണ്ടെക്സ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് നീക്കി.2023ന്റെ രണ്ടാം പകുതിയില്‍ മാത്രം 150ലധികം നിര്‍ബന്ധിത റിട്ടേണ്‍ ഫ്ളൈറ്റുകളാണ് ഇതിനായി ഓപ്പറേറ്റ് ചെയ്തത്. അയര്‍ലണ്ട് ,പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും എടുത്തില്ല. 

അയര്‍ലണ്ടിലെ ഗ്രീന്‍പാര്‍ട്ടി അനധികൃത അഭയാര്‍ത്ഥികളെ ചങ്കോട് ചേര്‍ത്ത് നിര്‍ത്തിയതാണ് ഇതിന് കാരണമായത്. നാള്‍ക്കുനാള്‍ പെരുകുന്ന അഭയാര്‍ത്ഥികള്‍ രാജ്യത്തേയ്ക്കെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ്. എല്ലാവര്‍ക്കും അക്കൊമൊഡേഷന്‍ നല്‍കുന്നതിന് കഴിയുന്നുമില്ല. ഇതിനകം 33000അഭയാര്‍ത്ഥികളാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നത്.ഇവരില്‍ ബഹുഭൂരിപക്ഷവും ഒരു പ്രത്യേക മതാധിപത്യ മേഖലകളില്‍ നിന്നും വന്നവരാണ്. ഈ വര്‍ഷം ഒരുമാസത്തിനകം തന്നെ 1000ലേറെ അഭയാര്‍ത്ഥികളും ഇവിടേയ്ക്കെത്തി. 

ഇവര്‍ക്കെല്ലാം താമസസൗകര്യം കണ്ടെത്തുകയെന്നത് സാധ്യമായ കാര്യമല്ലെന്ന് മന്ത്രി വ്യക്തമാക്കി. അതിനാലാണ് നാടുകടത്തുന്നത് പരിഗണിക്കുന്നത്. അതിര്‍ത്തി സുരക്ഷയോടും അനധികൃത കുടിയേറ്റത്തോടും അയഞ്ഞതും അശ്രദ്ധവുമായ സമീപനം സ്വീകരിക്കാന്‍ ഒരു രാജ്യത്തിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇതൊരു സുരക്ഷാ പ്രശ്‌നമാണ്. ഒപ്പം അവകാശ പ്രശ്‌നവുമാണെന്ന് മനസ്സിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പാന്‍ഡെമികിനുശേഷം, ഉക്രൈയിന്‍ അഭയാര്‍ത്ഥികളെ രാജ്യം സ്വാഗതം ചെയ്തു. 

ഇതിനൊപ്പം അയര്‍ലണ്ടിലേക്ക് വരുന്ന മറ്റ് അഭയാര്‍ത്ഥികളുടെ എണ്ണവും നിയന്ത്രണാതീതമായി. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ ചെലവ് 5 മില്യണ്‍ യൂറോയാകുമെന്നാണ് കണക്കാക്കുന്നത്. നാടുകടത്തല്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഗാര്‍ഡാ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയ്ക്ക് ഉണ്ടോയെന്ന് പരിശോധിക്കും.ഇല്ലെങ്കില്‍ അത് ക്രമീകരിക്കും.വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ആളുകളെയും നീക്കം ചെയ്യും. ഈ വര്‍ഷം ഇത്തരത്തിലുള്ളതും അല്ലാത്തതുമായ കൂടുതല്‍ നാടുകടത്തല്‍ ഉത്തരവുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 830 പേരെയാണ് നാടുകടത്തിയത്. എ ആര്‍ പിയുടെ കാര്യത്തിലും തീരുമാനം അതേസമയം, ഉക്രേനിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച വീട്ടുടമസ്ഥര്‍ക്കുള്ള നികുതി രഹിത പേയ്‌മെന്റുകള്‍ മാര്‍ച്ച് 31 ന് അവസാനിക്കില്ലെന്ന് ജസ്റ്റിസ് മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.ഈ പദ്ധതി നീട്ടണമെന്ന ആവശ്യം ഐറിഷ് റെഡ് ക്രോസ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ മുന്നോട്ടുവെച്ചിരുന്നു.

പദ്ധതി നിശ്ചിത കാലയളവിലേക്ക് നീട്ടുന്നതിനും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിനും തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അക്കൊമഡേഷന്‍ റെക്കഗ്നിഷന്‍ പേയ്‌മെന്റ് (എ ആര്‍ പി) ഉക്രൈയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നവര്‍ക്ക് മാസം തോറും 800 യൂറോയാണ് നല്‍കുന്നത്.പദ്ധതിയുടെ നടത്തിപ്പ് ഇക്വാളിറ്റി വകുപ്പില്‍ നിന്ന് നീതിന്യായ വകുപ്പിലേക്ക് മാറ്റുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്തുടനീളം 35,700 ഉക്രൈയിന്‍കാരാണ് 15,500 ഹോസ്റ്റുകളായി കഴിയുന്നത്.ഇതിനകം 239 മില്യണ്‍ യൂറോയിലധികം ഇതിനായി ചെലവിട്ടു.ഈ പേയ്‌മെന്റ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സിന്‍ഫെയിന്‍ ആരോപിച്ചു.വാടകയ്‌ക്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നു.

ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നികുതി രഹിതമായി നല്‍കുന്ന 80 0യൂറോ 1,600 യൂറോയ്ക്ക് തത്തുല്യമാണ്.ഇത് വീട് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനെ തടസ്സപ്പെടുത്തുന്നു- സിന്‍ഫെയിന്‍ വക്താവ് പറഞ്ഞു. തുടങ്ങിവെച്ച് വഷളാക്കിയത് ആ ഇന്ത്യന്‍ വംശജന്‍ എങ്കിലും രാജ്യത്തിന്റെ എല്ലാ മേഖലകളിലും കയറിക്കൂടി അവകാശവാദം ഉന്നയിക്കുന്ന അനധികൃത അഭയാര്‍ത്ഥികളെ കണ്ടു പിടിച്ചു പുറത്താക്കുക ഏറെ പ്രയാസമായിരിക്കും.

സക്കാര്‍ ചിലവില്‍ ചൊല്ലും,ചിലവും നല്‍കി ഗ്രീനും ,ലിയോ വരദ്കറും പോറ്റി വളര്‍ത്തിയ അഭയാര്‍ത്ഥികള്‍ തീരുമാനം വന്നതറിഞ്ഞ് ,ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളും,താമസ സ്ഥലങ്ങളും വിട്ട് പൊതുസമൂഹത്തിനിടയിലേയ്ക്ക് മാറി താമസിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെവിടെയെക്കെങ്കിലും ഇവര്‍ ‘മുങ്ങിയാല്‍’കണ്ടു പിടിക്കാന്‍ അധികൃതര്‍ പാടുപെടേണ്ടി വരും. 

ആയിരക്കണക്കിന് അനധികൃത അഭയാര്‍ത്ഥികളാണ് ലിയോ വരദ്കറുടെ ഭരണകാലത്ത് അയര്‍ലണ്ടില്‍ എത്തിയത്.അയര്‍ലണ്ടിന്റെ നാശത്തിന് കാരണമായ അനധികൃത അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണക്കാരനായ മുന്‍ പ്രധാനമന്ത്രി ഇപ്പോള്‍ ദുബൈയിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !