അങ്ങാടിപ്പുറം: അതിരുദ്രയജ്ഞത്തിൻ്റെ മൂന്നാം ദിനം രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടു കൂടി ആരംഭിച്ചു. തുടർന്നുള്ള ചടങ്ങുകളിൽ രുദ്രജപം (രാവിലെ 6:30 മുതൽ 8:30 വരെ) കലശാഭിഷേകം (രാവിലെ 8:30 മുതൽ 11:30 വരെ) എന്നിവയും നടന്നു.
ഉച്ചയ്ക്ക് 12:30 മുതൽ 1:30 വരെ മങ്കട മാതൃ സമിതിയുടെ ആഭിമുഖ്യത്തിൽ ദേവീ മഹാത്മ്യം പാരായണം നടന്നു. തുടർന്ന് 1:30 മുതൽ 2:30 വരെ മങ്കട നാരായണീയം സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം.
വൈകുന്നേരം 4:30 ന്, പി.ആർ. നാഥൻ ‘ആത്മീയത നിത്യജീവിതത്തിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രാത്രി 7:30 ന്, ശ്രീപദം എരവിമംഗലം ലാസ്യധ്വനി എന്നീ സംഘങ്ങളുടെ തിരുവാതിര കലാപരിപാടി അരങ്ങേറി. തുടർന്ന് 8:00 മണിക്ക് അങ്ങാടിപ്പുറം ദുർഗ നൃത്തകലാലയം അവതരിപ്പിച്ച നൃത്തസന്ധ്യ ഭക്തജനങ്ങൾക്ക് ദൃശ്യാനുഭവമായി.
ദിവസത്തെ പ്രധാന പൂജകളും ആചാരങ്ങളും
ക്ഷേത്രത്തിൽ ശിവസഹസ്രനാമ ലക്ഷാർച്ചന, ദീപാരാധന, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും നാരായണമംഗലത്ത് നാരായണ ഭട്ടതിരിയുടേയും കാർമ്മികത്വത്തിൽ ഭഗവത്സേവ, സന്ധ്യാവേല, അത്താഴപ്പൂജ എന്നിവയ്ക്ക് ശേഷം നട അടച്ചു.
നാളെ നടക്കുന്ന പ്രത്യേക ചടങ്ങുകൾ
നാളെ വൈകുന്നേരം 4:30 ന്, കേരളക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പളളി കൃഷ്ണൻ നമ്പൂതിരി, ‘കർമ്മവിപാകം – ഒരു ചികിത്സാ പദ്ധതി’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
അതിരുദ്രയജ്ഞത്തിൻ്റെ വിശേഷ ദിവസങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുനത് . ദിവസവും 3000ലേറെ ആളുകൾക്കാണ് ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ അന്നദാനം നടത്തുന്നത് .
സ്വച്ഛ് ഭാരത് സംരംഭത്തിൻ്റെ ഭാഗമായി, സംഘാടകർ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളുംമാണ് അന്നദാനത്തിനുപയോഗിക്കുന്നത് . പ്ലാസ്റ്റിക് കോട്ടഡ് പ്ലേറ്റ്, ഗ്ലാസ്,വാഴയില മുതലായവ ഒഴിവാക്കുന്നതിലൂടെ മാലിന്യം കുറക്കുക എന്നതാണ് സംഘാടകർ ലക്ഷ്യമിടുന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.