ഡബ്ലിന്‍ : ഹൗസിംഗ് കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് റഫറന്‍സ് റെന്റ്സ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു.
വസ്തുവിന്റെ ലൊക്കേഷന്‍, വലുപ്പം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെടുത്തി വീട്ടുടമസ്ഥന് എത്ര തുക ഈടാക്കാമെന്നതിന് പരിധി ഏര്‍പ്പെടുത്തുന്നതാകും പുതിയ സംവിധാനം. എന്നിരുന്നാലും റന്റ് പ്രഷര്‍ സോണുകളുടെ വിപുലീകരണം തള്ളിക്കളയാനാവില്ലെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു.
റന്റ് പ്രഷര്‍ സോണ്‍ സംവിധാനം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് വ്യക്തമാക്കിയിട്ടുണ്ട്. വാടകക്കാർക്ക് ഗുണമല്ല ,ദോഷം തന്നെ നിലവിലെ റെന്റ് പ്രഷര്‍ സോണ്‍ (RPZ) സംവിധാനത്തിന് പകരമായാണ് ഈ സമീപനം പരിഗണിക്കപ്പെടുന്നത്, ഇത് വഴി വാര്‍ഷിക വാടക വര്‍ദ്ധനവ് 2% ആയി പരിമിതപ്പെടുത്തുമെന്ന് സര്‍ക്കാര്‍ നയരേഖകള്‍ വ്യക്തമാക്കുന്നു. നിലവില്‍ റെറെന്റ് പ്രഷര്‍ സോണില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലെല്ലാം 2% വാര്‍ഷിക വാടക വര്‍ദ്ധനവ് ഉണ്ടാവുമെന്ന സൂചനയാണിത് നല്‍കുന്നത്.
നിലവിലെ റെന്റ് പ്രഷര്‍ സോണിലെ വീട്ടുടമസ്ഥര്‍ക്ക് ഓരോ 12 മാസത്തിലും വാടക അവലോകനം ചെയ്ത് പൊതു പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് , വാടക പരമാവധി 1.5% വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ വര്‍ഷം അപ്പാര്‍ട്ടുമെന്റുകളുടെ പൂര്‍ത്തീകരണത്തില്‍ 24% ഇടിവുണ്ടായതിന് പുറമേ സി എസ് ഒയുടെ കഴിഞ്ഞ മാസത്തെ ഭവന കണക്കുകളും സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്.നിലവിലുള്ള വാടക നിയന്ത്രണ സംവിധാനം നിക്ഷേപകരെ അകറ്റുന്നതാണെന്ന് ഐറിഷ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രോപ്പര്‍ട്ടി വിമര്‍ശനവും സര്‍ക്കാരിന് മുന്നിലുണ്ട്.അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാണത്തില്‍ ഗണ്യമായ ഇടിവിന് കാരണമായത് ഇതാണെന്ന് സി ഇ ഒ പാറ്റ് ഫാരെല്‍ ആരോപിച്ചിരുന്നു. ഇക്കാരണങ്ങളാലൊക്കെയാണ് വാടക മേഖലയില്‍ പരിഷ്കരണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന. 2023 ഡിസംബര്‍ വരെയുള്ള 26 മാസത്തിനുള്ളില്‍ 42% വീട്ടുടമകളും വിപണി വിട്ടുപോയെന്ന് ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഭവന കമ്മീഷന് റിപ്പോര്‍ട്ട് കാണിക്കുന്നു.ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന് പറഞ്ഞു.
വീട് നിര്‍മ്മാണത്തില്‍ സ്വകാര്യ മേഖലയില്‍ നിന്നും കൂടുതല്‍ നിക്ഷേപം കൊണ്ടുവരേണ്ടതുണ്ട്. വിദേശത്തുനിന്നുള്ളതടക്കം നിക്ഷേപം സ്വീകരിക്കുന്നതിന് ഈ മേഖലയില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഒപ്പം വാടകക്കാരെയും സംരക്ഷിക്കും.സര്‍ക്കാര്‍ കൊണ്ടുവന്ന റെന്റ് ക്രെഡിറ്റ് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്.
റന്റ് പ്രഷര്‍ സോണ്‍ പല മേഖലകളിലും ഫലപ്രദമാണെന്നും മാര്ട്ടിന് പറഞ്ഞു. റഫറന്‍സ് റെന്റ്സ് മികച്ചതെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശമെന്നും സിന്‍ഫെയിന്‍ റഫറന്‍സ് റെന്റ്സ് സംവിധാനം റെന്റ് പ്രഷര്‍ സോണിനേക്കാള്‍ മികച്ചതാണെങ്കിലും കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് സിന് ഫെയ്നിന്റെ ഭവന നിര്‍മ്മാണ വക്താവ് ഇയോയിന്‍ ഒ ബ്രോയിന്‍ പറഞ്ഞു.സിന് ഫെയിനിന്റെ നിര്‍ദ്ദേശമാണ് റഫറന്‍സ് റെന്റ്സെന്നും വക്താവ് പറഞ്ഞു. എന്നിരുന്നാലും സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ ഇക്കാര്യത്തില്‍ ഒരു ധാരണയുമില്ലെന്നും വക്താവ് കുറ്റപ്പെടുത്തി.
റഫറന്‍സ് റെന്റ്സ് വാടക നിയന്ത്രണത്തിന്റെ ഒരു രൂപമാണെന്ന് സിന് ഫെയിന്‍ ടി ഡി പറഞ്ഞു.റെന്റ് പ്രഷര്‍ സോണുകള്‍ ഒഴിവാക്കണമെന്നും റഫറന്‍സ് റെന്റ്സ് അവതരിപ്പിക്കരുതെന്നും തീവ്രമായി ആഗ്രഹിക്കുന്ന ലോബിയുണ്ടെന്നും സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണം അതിനിടെ റെന്റ് പ്രഷര്‍ സോണ്‍ സംവിധാനം പരിഷ്കരിക്കുമെന്ന മീഹോള്‍ മാര്‍ട്ടിന്റെ പ്രഖ്യാപനം സമൂഹത്തില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കി. ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷ(ഐ പി ഒ എ)നും ത്രെഷോള്ഡും അടക്കം വിവിധ സംഘടനകള്‍ നീക്കത്തെ സ്വാഗതം ചെയ്തു.
അതേ സമയം സര്‍ക്കാരിന് യാതോരു തീര്‍ച്ചയും തീരുമാനവുമില്ലാത്തതാണ് അടിക്കടിയുള്ള നയം മാറ്റത്തിന് കാരണമെന്ന് ഫോക്കസ് അയര്‍ലണ്ടിലെ അഡ്വക്കസി ഡയറക്ടര്‍ പറഞ്ഞു.പ്രധാനമന്ത്രിയുടെ അഭിപ്രായം അത്ഭുതപ്പെടുത്തിയെന്ന് മൈക്ക് അലന് പറഞ്ഞു, വാടക നല്കാന് പാടുപെടുന്ന പതിനായിരക്കണക്കിന് ആളുകളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അടുത്തതായി എന്തുചെയ്യുമെന്ന് ആര്‍ക്കും ചെറിയ ധാരണ പോലുമില്ലാത്തതിനാലാണ് ഭൂവുടമകളും നിക്ഷേപകരും ഭവന വിപണി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.