ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾക്ക് ഒരുങ്ങി ഇന്ത്യ.
മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് എതിരെയാണ് നടപടി. ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 ,ലോക്‌സഭയിൽ ഈ സമ്മേളനം അവതരിപ്പിക്കും. പുതിയ ബിൽ പ്രകാരം പാസ്‌പോർട്ടോ വിസയോ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
പുതിയ ബില്ല് പ്രകാരം, വ്യാജ പാസ്‌പോർട്ട് ഉപയോഗിക്കുന്നവർക്കുള്ള 'ശിക്ഷാപരിധി ഏഴ് വർഷമാകും. വിസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തുടർന്നാലോ വിസ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കാരിയേഴ്‌സിന് അഞ്ചുലക്ഷം രൂപ വരെ പിഴയാണ് ശിക്ഷ.
നിലവിലുള്ള ഫോറിനേഴ്‌സ് ആക്‌ട് 1946, പാസ്‌പോർട്ട് ആക്‌ട് 1920, രജിസ്‌ട്രേഷൻ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷൻ ആക്‌ട് 2000 എന്നിവയ്‌ക്ക് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. ഇന്ത്യയിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ വിവരങ്ങൾ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം.
മതിയായ രേഖകൾ ഇല്ലാതെ വിദേശികളെ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു ഇമിഗ്രേഷൻ ഓഫീസർ കണ്ടെത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്താം. പിഴയുണ്ടെങ്കിൽ, വിമാനവും കപ്പലും വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകുമെന്ന് ബില്ലിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.