ഗില്ലൻ ബാരി സിൻഡ്രോം-എട്ടു പേർ മരിച്ചതായി ഔദ്യോഗിക കണക്ക്,രോഗ ബാധിതർ നിരവധിപേർ

മുംബൈ ;അപൂർവ നാഡീരോഗം ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് മുംബൈയിൽ ആദ്യ മരണം. 53കാരനാണ് മരിച്ചത്. പുണെയിലെ ജിബിഎസ് വ്യാപനവുമായി ഈ മരണത്തിനു ബന്ധമുണ്ടോ എന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

ബിഎംസിയിലെ വിഎൻ ദേശായി ആശുപത്രിയിലെ ജീവനക്കാരനാണ് മരിച്ചത്.ഇതിനിടെ പുണെയിൽ ജിബിഎസ് ബാധിച്ച ഒരാൾ കൂടി മരിച്ചു. 37 വയസ്സുള്ള ഡ്രൈവറാണ് മരിച്ചത്. മലിനജലത്തിലെ ബാക്ടീരിയ ആണ് രോഗവ്യാപനത്തിനു കാരണമെന്ന് അധികൃതർ അറിയിച്ചു. കാംപിലോബാക്ടർ ജെജുനി എന്ന ബാക്ടീരിയയുടെ അംശമാണ് രോഗത്തിനു കാരണം. മഹാരാഷ്ട്രയിൽ രോഗം ബാധിച്ച് ഇതിനകം എട്ടു പേരാണു മരിച്ചത്.

ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പുണെയിൽ ജില്ലാ അധികൃതരുമായി ചേർന്ന് പ്രവർത്തനം സജീവമാക്കിയിരുന്നു.
രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകുന്നുണ്ട്. പുണെ മുനിസിപ്പൽ കോർപറേഷൻ മേഖലയിലും സമീപപ്രദേശത്തും ഉള്ളവരാണ് രോഗബാധിതരിൽ ഏറെയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !