ചങ്ങനാശേരി : മോഷണക്കേസിലെ പ്രതി 29 വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി.
വാഴപ്പള്ളി മോർകുളങ്ങര ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ശോഭരാജ് എന്നു വിളിക്കുന്ന മധു (56) എന്നയാളാണ് ചങ്ങനാശ്ശേരി പോലീസിൻ്റെ പിടിയിലായത്. 1996-ൽ നിർത്തിയിരുന്ന കാറിൽ നിന്ന് സ്വർണവും സ്റ്റീരിയോ സെറ്റും മോഷണം പോയ കേസിൽ ചങ്ങനാശ്ശേരി പോലീസ് ഇയാളെ പിടികൂടി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വർഷങ്ങളായി ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി എകെ വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തിരച്ചിലിലാണ് കൊല്ലത്തു നിന്ന് ഇയാളെ പിടികൂടിയത്.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്ദീപ് ജെ, സി.പി.ഒ മാരായ ജയകുമാർ. കെ, ദിലീപ്. സി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.