തിടനാട് സ്കൂളിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ നിർമ്മാണം ആരംഭിച്ചു

കോട്ടയം:  തിടനാട് സ്കൂളിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻറർ നിർമ്മാണം ആരംഭിച്ചു.

തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമാണം പൂർത്തീകരിച്ച സയൻസ് ലാബിൻ്റെ ഉദ്ഘാടനവും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിയായ സ്കിൽ ഡെവലപ്മെൻ്റ് സെൻററിൻ്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു.

ഇതോടൊപ്പം കെമിസ്ട്രി ലാബിന് 5 ലക്ഷം രൂപയും പഴയ കെട്ടിടത്തിൻ്റെ സീലിംഗ് നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ഷോൺ ജോർജ് പറഞ്ഞു. നിലവിലുള്ള പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങൾക്കായി അനുവദിച്ചിട്ടുള്ള 20 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത സ്കിൽ ഡെവലപ്മെൻ്റ് സെൻററിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് വലിയ രീതിയിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഷോ ജോർജ് അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യാതിഥി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഔസേപ്പച്ചൻ കല്ലങ്കാട്ട്, മെമ്പർമാരായ സന്ധ്യ ശിവകുമാർ, ജോയിച്ചൻ കാവുങ്കൽ അലക്‌സാണ്ടർ കെ. വി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, പ്രിൻസിപ്പൽ ശാലിനി റാണി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !