ഡൽഹി: 45 കാരിയെ പറഞ്ഞു പറ്റിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തു.
ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ ചെയ്തതാണ് അജ്ഞാതർ പണം തട്ടിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ റിക്കവറി ഏജൻസി സ്ത്രീക്കാണ് അബദ്ധം പറ്റിയത്. അജ്ഞാത നമ്പറിൽ നിന്ന് വന്ന തട്ടിപ്പ് കോളിന് ഇവർ ഇരയാവുകയായിരുന്നു. ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയായിരുന്നു സംസാരം.
ഫോൺ ചെയ്തയാള് സ്ത്രീയുടെ ബാങ്ക് ട്രാൻസഷനുകളെ കുറിച്ച് ചോദിച്ചു. ഇവർ പലതും പറഞ്ഞ് സ്ത്രീയെ പേടിപ്പിച്ചതിന് ശേഷം മുതിർന്ന ഒരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് യൂണിഫോമിലുള്ള ഒരാൾ വാട്സാപ്പിൽ വീഡിയോ കാൾ ചെയ്തു.
കോളിനിടെ സ്ത്രീയുടെ ആധാർ കാർഡ് വിവരങ്ങൾ ഇയാൾ ചോർത്തിയെടുത്തു. തുടർന്ന് അവരുടെ അഡ്രസിലേക്ക് വ്യാജ കോടതി വാറണ്ടും റിസർവ് ബാങ്കിന്‌റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നോട്ടീസും അയച്ചുകൊടുത്തു. ഇതോടുകൂടി തട്ടിപ്പിനിരയായ സ്ത്രീ ഭയപ്പെട്ടു. പ്രശ്ന പണം കിട്ടിയതിന് ശേഷം വീണ്ടും 16 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.