കൊഴിച്ചിൽ മുതൽ നര വരെ, തലമുടിയുടെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് തേയിലയും കാപ്പിപ്പൊടിയും.
മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം. മുട്ടോളം നീളമുള്ള മുടി ആഗ്രഹിക്കാത്തവരുണ്ടോ?. നീളം മാത്രമല്ല മുടിയുടെ നിറത്തിലും കാര്യമുണ്ട്. അകാലനര ഇക്കാലത്ത് ഏവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. സൂചിയും, ഉറക്ക കുറവും, നിങ്ങളുടെ ഭക്ഷണശൈലിയും ഇതിന് കാരണങ്ങളാകാറുണ്ട്. ഒരൽപ്പം ശ്രദ്ധിച്ചാൽ ഇത് പ്രതിരോധിച്ചു നിർത്താവുന്നതേയുള്ളൂ. അതിനായി വീട്ടിൽ തന്നെ ലഭ്യമായ ചില ചേരുവകൾ ഉപയോഗിക്കാം. അവ ഫലപ്രദമായിരിക്കും എന്നു മാത്രമല്ല വളരെ കുറവായിരിക്കും. ഇനി തലമുടിയുടെ അഴകിൽ ഒട്ടും കുറവു വേണ്ട.
കൊഴിച്ചിൽ മുതൽ നര വരെ, തലമുടിയുടെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് തേയിലയും കാപ്പിപ്പൊടിയും. മുടി വളർച്ചയ്ക്കും അകാല നര അകറ്റുന്നതിനും വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാം. അത് എങ്ങനെ എന്ന് പരിചയപ്പെടാം.
ചേരുവകൾ
തേയിലപ്പൊടി- 4 ടേബിൾസ്പൂൺ
കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
വെള്ളം- 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് കാപ്പിപ്പൊടിയും, തേയിലയും ചേർക്കാം. അതിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കാം. ഇടത്തരം തീയിൽ 30 മിനിറ്റ് കൂടി ചൂടാക്കാം
ഉപയോഗിക്കേണ്ട വിധം
സാധാരണ ചെയ്യുന്നത് പോലെ തലമുടി ഷാംപൂ ചെയ്യാം.
ശേഷം ഈ വെള്ളം ഉപയോഗിച്ച് കഴുകാം.
വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യാം.
30 മിനിറ്റിനു വരെ വിശ്രമിക്കാം.
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഇതിനു ശേഷം ഉടൻ തന്നെ ചുടുവെള്ളവും ഷാമ്പൂവും ഉപയോഗിക്കുന്നത് ഒഴിവാക്കാം.
കാപ്പിപ്പൊടിയും, തേയിലയും മുടിയെ കൂടുതൽ വരണ്ടതാക്കാം.
അതിനാൽ കണ്ടീഷ്ണർ ഉപയോഗിക്കാൻ മറക്കരുത്.
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.