ആലപ്പുഴ: വാടയ്ക്കലില്‍ മധ്യവയസ്കനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട ദിനേശന്റെ മക്കള്‍. കൊലപാതകത്തിനുശേഷവും പ്രതി കിരണ്‍ ഒന്നുമറിയാത്തതുപോലെ തന്നെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നതെന്നും സംസ്കാര ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നുവെന്നും മകന് വ്യക്തമാക്കി.
അച്ഛന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് കിട്ടാനായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നില്‍ക്കുമ്പോഴാണ് കിരണ്‍ വിളിച്ചത്. ജോലി കഴിഞ്ഞ് ഇപ്പോഴാണ് വന്നതെന്നും വീട്ടിലുണ്ടെന്നും കിരണ്‍ പറഞ്ഞുവെന്നും ദിനേശിന്റെ മകന് പറയുന്നു.ആറ് മാസം മുമ്പ് ദിനേശനെ കിരണ്‍ അടിച്ചിരുന്നുവെന്നും അന്ന് ദിനേശന്റെ ബോധം നഷ്ടപ്പെട്ടുവെന്നും മകള്‍ ദീപ്തി പറയുന്നു. കിരണിന്റെ അമ്മയുമായി ബന്ധമുള്ള കാര്യം നേരത്തെ അറിയാമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കിരണും ദിനേശനും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും മകള്‍ പറയുന്നു.
അച്ഛന്റെ ഡോക്യുമെന്റുകളും മറ്റ് സാധനങ്ങളും എടുക്കാനായി ലോഡ്ജില്‍ പോയപ്പോഴും കിരണ്‍ കൂടെയുണ്ടായിരുന്നു. രണ്ട് വര്‍ഷമായി അച്ഛനുമായി അധികം ബന്ധമില്ലെന്നും ലോഡ്ജിലാണ് താമസിക്കാറുള്ളതെന്നും മകള്‍ പറയുന്നു. അച്ഛന് ഫോണില്‍ വിളിക്കുകയോ വീട്ടില്‍ വരികയോ ചെയ്യാറില്ലെന്നും മകള്‍ വ്യക്തമാക്കുന്നു.പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെയാണ് (50) അയല്‍വാസിയായ കിരണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. നിലവില്‍ കസ്റ്റഡിയിലുള്ള കിരണുമായി സംഭവസ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് കരപ്പുരയിടത്തില്‍ ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുന്നപ്ര പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി ഞായറാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ ഷോക്കടിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ സംശയത്തെ തുടര്‍ന്ന് കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.