പാലായിൽ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച മീഡിയാ വണ്‍ ചാനലിനെതിരെ നിയമ നടപടിയുമായി കാസ..

കോട്ടയം: മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതും ഷെയര്‍ ചെയ്തതിനും മീഡിയാ വണ്‍ ചാനലിനെതിരെ നിയമ നടപടിയുമായി കാസ. ഒരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച പ്രചരിപ്പിച്ച് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചതിന് മീഡിയ വണ്‍ ചാനലിന്റെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് , ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അന്‍സാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും മീഡിയവണ്‍ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും മതസ്പര്‍ദ്ധ ഉണ്ടാക്കിയതിനും കലാപ ശ്രമത്തിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസിന് പരാതി കിട്ടിയത്. പാലാ പോലീസ് സ്‌റ്റേഷനിലാണ് കാസയുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാഗി ഡൊമിനിക് പരാതിയുമായി എത്തിയത്. 

പരാതി പോലീസ് പരിശോധിച്ച് വരികയാണ്.പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്ക് വേണ്ടി ഭൂമി നിരപ്പാക്കുന്നതിനിടയില്‍ മണ്ണില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു , ആ ഭൂമിയില്‍ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാല്‍ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പാലാ രൂപത നേതൃത്വവും തമ്മില്‍ 08 -02-2025-ല്‍ ബിഷപ് ഹൗസില്‍ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങള്‍ നീക്കുവാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്.

ഭൂമിയുടെ ഉടമസ്ഥ അവകാശവാദത്തെ ചൊല്ലി യാതൊരു തര്‍ക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിച്ചിട്ടുള്ളതുമാണെന്ന് കാസയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ 12-02-2025-ല്‍ മീഡിയ വണ്‍ എന്ന ചാനല്‍ ക്യാമറമാനും റിപ്പോര്‍ട്ടറും പ്രസ്തുത സ്ഥലത്ത് എത്തുകയും , ഒരു വ്യക്തിയുടെ ഇന്റര്‍വ്യൂ എടുത്തു കൊണ്ട് ആ വാര്‍ത്ത മീഡിയ വണ്ണിന്റെ ന്യൂസ് ചാനലില്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പ്രസ്തുത വാര്‍ത്തയില്‍ ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന തലക്കെട്ടോട് കൂടി ഒരു വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്. 

തുടര്‍ന്ന് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.ക്ഷേത്രം ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന വാര്‍ത്ത മനപ്പൂര്‍വം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചത് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും , തീവ്ര ഹൈന്ദവ സംഘടനകളെ പാലാ ബിഷപ്പിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയിട്ടാണെന്നാണ് പരാതി.

കാസയുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് മാഗി ഡൊമിനിക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണ രൂപം

To, SHO പോലീസ് സ്റ്റേഷന്‍ പാലാ Subject - മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതും ഷെയര്‍ ചെയ്തതും സംബന്ധിച്ച്. Respected sir. പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്ക് വേണ്ടി ഭൂമി നിരപ്പാക്കുന്നതിനിടയില്‍ മണ്ണില്‍ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവം ഉണ്ടായിരുന്നു , ആ ഭൂമിയില്‍ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാല്‍ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പാലാ രൂപത നേതൃത്വവും തമ്മില്‍ 08 -02-2025-ല്‍ ബിഷപ് ഹൗസില്‍ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങള്‍ നീക്കുവാന്‍ തീരുമാനിക്കുകയാണ് ഉണ്ടായത്. 

ഭൂമിയുടെ ഉടമസ്ഥ അവകാശവാദത്തെ ചൊല്ലി യാതൊരു തര്‍ക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിച്ചിട്ടുള്ളതുമാണ്.എന്നാല്‍ 12-02-2025-ല്‍ മീഡിയ വണ്‍ എന്ന ചാനല്‍ ക്യാമറമാനും റിപ്പോര്‍ട്ടറും പ്രസ്തുത സ്ഥലത്ത് എത്തുകയും , ഒരു വ്യക്തിയുടെ ഇന്റര്‍വ്യൂ എടുത്തു കൊണ്ട് ആ വാര്‍ത്ത മീഡിയ വണ്ണിന്റെ ന്യൂസ് ചാനലില്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പ്രസ്തുത വാര്‍ത്തയില്‍ ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന തലക്കെട്ടോട് കൂടി ഒരു വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്.

തുടര്‍ന്ന് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ക്ഷേത്രം ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു എന്ന വാര്‍ത്ത മനപ്പൂര്‍വം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചത് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും , തീവ്ര ഹൈന്ദവ സംഘടനകളെ പാലാ ബിഷപ്പിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുവാന്‍ പ്രേരിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ്.ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് പരസ്പര ആരോപണങ്ങളും അവഹേളനങ്ങളും നടത്തുന്നതിനും കാരണമായിരിക്കുന്നു.ആയതിനാല്‍ ഇത്തരത്തില്‍ ഒരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച പ്രചരിപ്പിച്ച് ഹൈന്ദവ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചതിന് മീഡിയ വണ്‍ ചാനലിന്റെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ് , ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസി എന്നിവര്‍ക്കും മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അന്‍സാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും മീഡിയവണ്‍ വാര്‍ത്ത ഷെയര്‍ ചെയ്ത മറ്റുള്ളവര്‍ക്കെതിരെയും മതസ്പര്‍ദ്ധ ഉണ്ടാക്കിയതിനും കലാപ ശ്രമത്തിനും എതിരെ ഭാരത് നായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിശ്വാസപൂര്‍വ്വം മാഗി ഡൊമിനിക് +91 94xxxxxx44 NB- ഈ പരാതിക്കൊപ്പം മീഡിയ വണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പോസ്റ്റര്‍ , വാര്‍ത്തയുടെ വീഡിയോ , ലിങ്കുകള്‍ , ആ വാര്‍ത്ത ഷെയര്‍ ചെയ്ത അന്‍സാരി സുഹാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് , മീഡിയ വണ്‍ കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസിയുടെ ഫോണ്‍ നമ്പര്‍ , അന്‍സാരി സുഹാരി ആലപ്പുഴയുടെ ഫോണ്‍ നമ്പര്‍ എന്നിവ അറ്റാച്ച് ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !