ഡൽഹി പൊലീസിനെതിരെ നടന്ന അക്രമ സംഭവത്തിൽ ആം ആദ്മി പാർട്ടി (AAP) എംഎൽഎ അമാനത്തുള്ള് ഖാന്റെ അറസ്റ്റിന് ഡൽഹി റൗസ് അവന്യൂ കോടതിയുടെ താത്കാലിക വിലക്ക് . ഫെബ്രുവരി 24 വരെ ഒഖ്ല എംഎൽഎയ്‌ക്കെതിരെയുള്ള നിയമനടപടികൾ ഒഴിവാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, അദ്ദേഹത്തോട് അന്വേഷണത്തിന് സഹകരിക്കാനും, ഡൽഹി പൊലീസിനോട് ചോദ്യം ചെയ്യൽ CCTV നിരീക്ഷണത്തിൽ നടത്താനുമാണ് നിർദേശം.
ഫെബ്രുവരി 13-ന്, ഖാൻ സ്പെഷ്യൽ ജഡ്ജി ജിതേന്ദ്ര സിംഗിന്റെ മുമ്പാകെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു . ഫെബ്രുവരി 10-ന് ജാമിയ നഗറിൽ പൊലീസ് സംഘത്തിന് നേരെയുണ്ടായ അക്രമ സംഭവത്തിൽ ഖാനെ പ്രതിയാക്കി ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.തുടർന്ന് എഎപി എംഎൽഎ അമാനത്തുള്ള ഖാനും ഭാര്യക്കും ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച നോട്ടീസ് അയച്ചു
ഡൽഹി വഖഫ് ബോർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേന്ദ്ര ഏജൻസിയുടെ കുറ്റപത്രം പരിഗണിക്കാൻ ട്രയൽ കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജിയിലാണ് മറിയം സിദ്ദിഖി. ജസ്റ്റിസ് വികാസ് മഹാജൻ ഓഖ്‌ലയിൽ നിന്നുള്ള എഎപി എംഎൽഎക്ക് നോട്ടീസ് അയച്ചത് , മാർച്ച് 21 ന് വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിരിക്കുകയാണ്.
പണംകളളി കേസിൽ ഖാനെതിരെ നടപടിയെടുക്കാൻ ആവശ്യമായ അനുമതി ലഭിക്കാത്തതിനാൽ ട്രയൽ കോടതി കുറ്റപത്രം സ്വീകരിച്ചില്ല എന്നതാണ് ഈഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ, മറ്റ് പ്രതികൾക്കെതിരായ കേസ് വെള്ളിയാഴ്ച ട്രയൽ കോടതി പരിഗണിക്കും.
2024 ഒക്ടോബർ 29-ന്, ഈഡി 110-പേജ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡൽഹി വഖ്ഫ് ബോർഡിൽ ഖാൻ അഴിമതിയിലൂടെ അനധികൃതമായി സമ്പാദിച്ച ആസ്തികൾളുടെ പേരിൽ ആണ് ഈഡി കേസ് എടുത്തിട്ടുള്ളത് . എൻഫോഴ്‌സ്‌മെൻറ് ഡിറക്ടറേറ്റ് 2024 സെപ്റ്റംബർ 2-ന് ഖാനെ PMLA നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ഒഖ്ലയിലെ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.