കാഞ്ഞിരപ്പളളി : മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബ്ദുള്‍കലാം അവറുകളുടെ സ്മരണാര്‍ത്ഥം തിരുവന്തപുരം പ്രധാന കേന്ദ്രമാക്കി രാജ്യത്താകമാനം കലാ-സംസ്കാരിക - വിദ്യാഭ്യാസ -ശാസ്ത്ര, സാങ്കേതിക ,ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച പാര്‍മെന്റ് അംഗം മുതല്‍ പഞ്ചായത്ത് അംഗം വരെയുളളവര്‍ക്ക് ജനമിത്രാ പുരസ്കാരം നല്കി ആദരിച്ചു.
![]() |
കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുളള ഡോ.എ.പിജെ അബ്ദുള്‍ കലാം ‘ജനമിത്രാ പുരസ്കാരം’ കാഞ്ഞിരപ്പളളി ബ്ലോക്കിലെ ജോളിമടുക്കക്കുഴിയ്ക്ക് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് സമര്‍പ്പിക്കുന്നു. |
കേരളത്തിലെ 152 ബ്ലോക്കുകളില്‍ 2080 മെമ്പര്‍മാരില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴിക്ക് ജനമിത്ര പുരസ്കാരം നല്കി. മണ്ണാറാക്കയം ഡിവിഷനില്‍ പൊതു ശൗചാലയം നിര്‍മ്മിച്ചും, ചെറുതും, വലുതുമായി 7 കുടിവെളള പദ്ധതികള്‍ പൂര്‍ത്തീകരിച്ചും, 2 സാംസ്കാരിക നിലയങ്ങള്‍ പണികഴിപ്പിച്ചും,ഉല്പാദന മേഖലയില്‍ 20 കുടുംബങ്ങള്‍ക്ക് 100 കോഴിയും കൂടും ലഭ്യമാക്കി സ്ഥിരവരുമാനക്കാരാക്കി. 1 ലക്ഷത്തിലധികം ഏത്തവാഴക്യഷി ഡിവിഷനിലെ കര്ഷകകരെകൊണ്ട് ചെയ്യിപ്പിച്ചും, ആയിരത്തില്‍പരം കര്‍ഷക കുടുംബങ്ങളില്‍ ഇഞ്ചി, മഞ്ഞള്‍, ചേന എന്നിവ ക്യഷി ചെയ്യിപ്പിച്ചതും, കുട്ടികര്ഷകരെകൊണ്ട് തേന്‍ ക്യഷി ചെയ്യിപ്പിച്ചതും, ഒരു പട്ടികജാതി കോളനി പൂര്‍ണ്ണമായും വഴി , വെളളം ,വെളിച്ചം എത്തിച്ച് നവീകരിച്ചതും ജോളി മടുക്കക്കുഴിയ്ക്ക് പുരസ്കാരം ലഭ്യമാക്കുന്നതിന് കാരണമായി. അഡ്വ. ഐ.ബി സതീഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു പ്രതിപക്ഷ നേതാവ് വി.ടി സതീശന് പുരസ്കാര വിതരണം നടത്തി.
ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് സ്നേഹാദരവ് സമര്‍പ്പിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, മഞ്ഞളാംകുഴി എം.എല്‍.എ, പി.ഉബൈദുളള എം.എല്‍.എ, പ്രമോദ് നാരായണന് എം.എല്‍.എ, കെ.എന്‍. ഉണ്ണികൃഷ്ണൻ എം.എല്‍.എ , മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, പൂവച്ചല്‍ സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.