കോഴിക്കോട്: മാർച്ച് രണ്ടാം വാരം മുതൽ അനിശ്ചിതകാല ലോറി പണിമുടക്കിനൊരുങ്ങി ലോറി ഉടമകളുടെ സംഘടന. ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെയും ദീർഘകാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക, ഹാൾട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിർദേശങ്ങൾ നടപ്പിൽ വരുത്തുക, ചരക്കു വാഹനങ്ങളിൽനിന്ന് ഈടാക്കുന്ന അട്ടിക്കൂലി–മറിക്കൂലി, കെട്ടുപൈസ എന്നിവ നിർത്തലാക്കുക, ഓവർലോഡ്, ഓവർഹൈറ്റ് ലോഡ് എന്നിവ നിയന്ത്രിക്കുക, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഒഴിവാക്കുക,ടിപ്പർ ലോറികൾക്ക് ഏർപെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുക തുടങ്ങിയവ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ലോറി ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.