ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ ശുപാർശകൾ പ്രകാരമാണ് പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നത്.
വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരട് നയത്തിന് രൂപം നൽകിയത്. വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ ഇത് മറ്റൊരു അവസരം നൽകാനാണ്. 9, 10 ക്ലാസുകളിൽ 16 അക്കാദമിക് വിഷയങ്ങളും 23 നൈപുണ്യ വിഷയങ്ങളും 45 ഭാഷകൾക്കും പഠനാവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി പുറത്തിറക്കിയ കരട് നയത്തിൽ ബന്ധപ്പെട്ടവരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ പരിഷ്കരണം ഉണ്ടാകും.പരമാവധി പുതിയ കരടിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കണമെന്നും ചെയർപേഴ്സൺ രാഹുൽ സിംഗ് വ്യക്തമാക്കി.
വരുന്ന അധ്യയനവർഷം മുതൽ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ടു പൊതുപരീക്ഷ നിർദേശിക്കുന്ന കരടു മാർഗരേഖയാണ് കഴിഞ്ഞ ദിവസം സിബിഎസ്ഇ പുറത്തിറക്കിയത്. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടു തവണയും പരീക്ഷ എഴുതാൻ തീരുമാനിച്ചാലും വീണ്ടും എഴുതാൻ ആഗ്രഹിക്കാത്ത വിഷയങ്ങൾ/ പേപ്പറുകൾ എന്നിവ ഒഴിവാക്കാനും സാധിക്കും.
2026 ഫെബ്രുവരി 17 മുതൽ മാർച്ച് 6 വരെ ആദ്യഘട്ടവും മേയ് 5 മുതൽ 20 വരെ രണ്ടാംഘട്ടവും പരീക്ഷ നടത്തുമെന്ന് കരടു മാർഗരേഖ വ്യക്തമാക്കുന്നു. രണ്ട് ഘട്ടങ്ങളിലും പരീക്ഷാ കാലയളവ് 16-18 ദിവസമായി ചുരുക്കും. കഴിഞ്ഞ 32 ദിവസത്തെ ദൈർഘ്യത്തിൻ്റെ പകുതിയാണ് ചുരുങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.