കൊച്ചി: മലയാളം കണ്ട ഏറ്റവും ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാനിലെ, മോഹൻലാലിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി.
അബ്രാം ഖുറേഷി എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററിന് വേണ്ടി കാത്തിരുന്ന ആരാധകർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. ലൂസിഫർ ക്ലൈമാക്സിലെ പോലെ കറുത്ത ഷർട്ട് ധരിച്ച് കത്തി പടരുന്ന അഗ്നിക്ക് നടുവിൽ നിൽക്കുന്ന അബ്രാം ഖുറേഷിയെയാണ് പോസ്റ്ററിൽ കാണിച്ചിട്ടുള്ളത്.
പോസ്റ്റർ റിലീസിന് മണിക്കൂറുകൾ മുൻപ് അബ്രാം ഖുറേഷിയുടെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൻ്റെ ക്യാപ്ഷ്യനായി, 'അയാളുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാൽ, നരകത്തിൻ്റെ ആഴങ്ങളിൽ ആളി കത്തുന്ന തീ നിങ്ങൾക്ക് കാണാം', അബ്രാം. സ്റ്റീഫൻ. ദി ഓവർലോഡ് ' എന്നും പ്രിത്വിരാജ് കുറിച്ചിട്ടുണ്ട്.
എമ്പുരാൻ തൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് കാണുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. ലൂസിഫറിനേക്കാൾ വലുപ്പത്തിൽ രണ്ടാ ഭാഗം ചിത്രീകരിച്ചിട്ടുണ്ട് എന്നും, പൃഥ്വിരാജ് എന്ന സംവിധായകൻ്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാകുമിതെന്നും മോഹൻലാൽ സ്പെഷ്യൽ വിഡിയോയിൽ പറയുന്നു.
“ഖുറേഷി അബ്രാം എങ്ങനെ അയാളുടെ ലോകത്തെ പ്രശ്നങ്ങളും, കേരളം അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നതാണ് എമ്പുരാൻ്റെ കഥ. ഈ കഥാപാത്രത്തിൻ്റെ മുഴുവൻ കഥയും അറിയണമെങ്കിൽ ഈ സിനിമ പരമ്പരയിലെ മൂന്നാം ചിത്രവും നിങ്ങൾ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ട് എമ്പുരാൻ്റെ അവസാനം മൂന്നാം ഭാഗത്തേക്കുള്ള സൂചനയും വെക്കുന്നുണ്ട്” മോഹൻലാൽ പറയുന്നു.
രാവിലെ പത്തു മണിക്ക് പ്രിത്വിരാജ് അവതരിപ്പിക്കുന്ന സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ലൂസിഫറിൽ പറയാത്ത സായിദ് മസൂദിൻ്റെ കഥയും വളരെ ചുരുക്കത്തിൽ എമ്പുരാനിൽ കാണാം എന്നാണ് പ്രിത്വിരാജ് പറഞ്ഞത്. മാർച്ച് 27 വേൾഡ് വൈഡ് ആയി റിലീസിനൊരുങ്ങുന്ന എമ്പുരാൻ്റെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.