സ്വകാര്യഭാഗത്ത് ഡമ്പൽ തൂക്കി, കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേൽപ്പിച്ചു; ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ ക്രൂരമായ റാഗിംഗ് നേരിട്ടതായി പരാതി

കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ ക്രൂരമായ റാഗിംഗ് നടന്നതായി പരാതി.

ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥി കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേൽപ്പിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂങ്ങി ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗ്ഗിങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്‌സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

സീനിയേഴ്സിൻ്റെ ഭീഷണി ഭയന്ന് ഇവർആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 

അഞ്ച് വിദ്യാർത്ഥികളേയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !