കൊൽക്കത്ത: പാർട്ടിയിലേക്ക് യുവജനങ്ങളെ എത്തിക്കേണ്ടതിൻ്റെയും ഗ്രാമീണ മേഖലയിൽ പാർട്ടിയുടെ അടിത്തറ ഉറപ്പിക്കേണ്ടതിൻ്റെ ആവശ്യം ഊന്നിപ്പറഞ്ഞ് സിപിഐഎം ബംഗാൾ സംസ്ഥാന സമ്മേളനം.
ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ വിഷയം ഉന്നയിച്ചു. ബംഗാളിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടിക്കുള്ളിൽ യുവജനങ്ങളുടെ ആവശ്യകത കാരാട്ട് എടുത്തു പറഞ്ഞു. യുവാക്കളെ പാർട്ടിയിലേക്കെത്തിക്കുന്നതിൽ സിപിഐഎം പരാജയപ്പെട്ടാൽ അതിൻ്റെ ഗുണഭോക്താക്കളാകുക തൃണമൂല് കോൺഗ്രസും ബിജെപിയുമായി പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. പാർട്ടിയെ ശക്തിപ്പെടുത്താൻ യുവജനങ്ങൾ മാത്രം എത്തിയാൽ പോരെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കോർപ്പറേറ്റ് സാമ്പത്തിക നയങ്ങൾക്കുമെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ സഖ്യം ശക്തിപ്പെടുത്തുന്നതാണ് മുഖ്യമായ രാഷ്ട്രീയ അജണ്ടയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷത്തെ സംഘടനാപരമായി കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ ഊന്നൽ നൽകും. ബംഗാളിൽ തൃണമൂല് കോൺഗ്രസും ബിജെപിയും ഉയർത്തുന്ന വർഗീയതയെ ചെറുക്കാൻ ബംഗാളിൽ പഴയ പാർട്ടി പ്രതാപം വീണ്ടും നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്കുള്ളിലെ പോരായ്മകൾ, അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചിരുന്നതായി സംസ്ഥാന കമ്മിറ്റിയിലെ ചില നേതാക്കൾ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലയിൽ പാർട്ടിയുടെ അടിത്തറ ഉറപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും നേതാക്കൾ ഊന്നിപ്പറഞ്ഞു.
2011ലെ തിരഞ്ഞെടുപ്പിൽ ജനവിധി എതിരായപ്പോഴും 30.08 ശതമാനം വോട്ടർമാർ സിപിഐഎമ്മിനെ പിന്തുണച്ചതായി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചൂണ്ടിക്കാട്ടി. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഷെയർ 5.67 ശതമാനമായിരുന്നു. ഗ്രാമീണ ജനതയും സിപിഐഎമ്മും തമ്മിലുള്ള അകലം വ്യക്തമാക്കുന്നതാണ് ഈ കണക്കെന്നും എം ഡി സലീം പറഞ്ഞു. ഇതേ പ്രശ്‌നങ്ങൾ 24-ാം പാർട്ടി കോൺഗ്രസിലും ചൂണ്ടിക്കാണിച്ചിരുന്നതായി മറ്റൊരു നേതാവ് വ്യക്തമാക്കി.
ഇന്നലെയാണ് സിപിഐഎം ബംഗാൾ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. ഹുഗ്ലി ജിലയിലെ ദാങ്കുനിയിൽ ബുദ്ധദേവ് ഭട്ടാചാര്യ നാഗറിലാണ് സമ്മേളനം നടക്കുന്നത്. 450ലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാമചന്ദ്ര ഡോം, അമിയ പത്ര, ശേഖര് സർദാർ, സമൻ പഥക്, ജഹനാര ഖാൻ എന്നിവരടങ്ങുന്ന പ്രസിഡൻറ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. നാലു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ചൊവ്വാഴ്ച അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.