ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളെ നേരത്തെ പോലെ ഇനി നേരിട്ടാൽ പോരാ എന്ന ആലോചനയിൽ കോൺഗ്രസ്.
തിരഞ്ഞെടുപ്പുകൾ അധികം ഇല്ലാത്ത ഈ വർഷം സംഘടന സംവിധാനം മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പിൽ ഇടപെടുന്നതിലെ പാളിച്ചകൾ പരിഹരിക്കാനാണ് ആലോചിക്കുന്നത്. ഇതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പുകളിലെ പ്രകടനം മെച്ചപ്പെടുത്താൻ ഒരു തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ എങ്ങനെ ഇടപെടണം എന്ന കാര്യം തീരുമാനിക്കാനാണ് ഈ സമിതി. സീറ്റ് വിതരണം, പ്രചരണം, സഖ്യ രൂപീകരണം എന്നിവയെല്ലാം ഈ സമിതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
ഈ വർഷം നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന കൃഷ്ണ അല്ലാരുവിന് സംസ്ഥാനത്തിൻ്റെ സംഘടനയുടെ ഉത്തരവാദിത്തം നൽകിയിരുന്നു. അടുത്ത വർഷം നടക്കുന്ന ബംഗാൾ, കേരളം, തമിഴ്‌നാട് തിരഞ്ഞെടുപ്പുകളിൽ പുതുതായി രൂപീകരിക്കുന്ന സമിതി ഇടപെടുന്നു.
ഈ സമിതിയെ ആർ നയിക്കും എന്ന ചോദ്യം ഇപ്പോൾ തന്നെ ഡൽഹിയിൽ ഉയർന്നു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയ്ക്ക് ഈ ചുമതല നൽകാനുള്ള സാധ്യത ഏറെയാണെന്ന് വിവരം. പ്രിയങ്കക്ക് ചുമതല നൽകണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.
സീറ്റ് വിതരണത്തിലും സഖ്യ രൂപീകരണത്തിലും മികച്ച രീതിയിൽ ഇടപെടാൻ പ്രിയങ്കക്ക് കഴിയുമെന്നാണ് അവരുടെ വാദം. നേരത്തെ പല ജനറൽ സെക്രട്ടറിമാരും ഇക്കാര്യത്തിൽ വലിയ വീഴ്ച വരുത്തിയെന്ന് ആരോപണങ്ങൾ. അടുത്തിടെ ദേശീയാദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി പ്രിയങ്ക രണ്ട് മണിക്കൂറോളം ചർച്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.