തിരുവനന്തപുരം: മലയിൻകീഴ് തച്ചോട്ടുകാവ് ജങ്ഷന് സമീപം ഇലട്രിക്ക് സ്കൂട്ടർ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം.
മൂഴിനട ശാസ്താ റോഡിൽ ചിറ്റേക്കോണത്ത് പുത്തൻ വീട്ടിൽ ജി.ശശിധരൻ(72) ആണ് വെള്ളിയാഴ്ച നടന്ന അപകടത്തിൽ മരിച്ചത്. രാത്രി ഏഴരയോടെ പേയാട്-മലയിൻകീഴ് റോഡിലൂടെ തച്ചോട്ടുകാവിലേക്ക് നടക്കുന്നതിനിടെ പിന്നിലൂടെ എത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ശശിധരൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസെടുത്തു. സ്കൂട്ടർ ഓടിച്ചിരുന്ന തച്ചോട്ടുകാവ് സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.