പാറശ്ശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം നടന്നു.
ഓഫീസ് അങ്കണത്തില്‍ കിടക്കുകയായിരുന്ന സെക്രട്ടറിയുടെ ഔദ്യോഗിക വാഹനവും, കോണ്‍ഫറൻസ് ഹാളിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ക്യാബിനുകയ്യും അടിച്ചു തകര്‍ത്ത നിലയിലാണ്. ഓഫീസിൻ്റെ പ്രധാന വാതില് പൊളിച്ചാണ് അക്രമികൾ അകത്ത് കയറിയത്.ഓഫീസിൻ്റെ ജനൽ പാളികൾ ഉൾപ്പെടെ ഓഫീസ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടു.
കെട്ടിടത്തിൻ്റെ രണ്ടാമത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതിനാൽ വെള്ളം നനയ്ക്കാൻ എത്തിയ തൊഴിലാളികളാണ് ആക്രമണം നടന്നത് കണ്ടത്. ശനിയാഴ്ച രാത്രിയോടെയാണ് അക്രമം നടന്നിട്ടുള്ളത്.
വാഹനം അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.